കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് എൽഡിഎഫ് സർക്കാർ; യുഡിഎഫാണെങ്കിൽ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് അജിത!

മാതൃകാപരമായ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ശിക്ഷ നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേസില്‍ അന്തിമ വിജയമായി എന്ന് പറയാന്‍ കഴിയൂ.

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിൽ പിണറായി സർക്കാരിന് ആശംസകളുമായി അന്വേഷി പ്രസിഡന്റ് കെ അജിത. നടി ആക്രമിക്കപ്പെട്ട കേസ് യുഡിഎഫ് സര്‍ക്കാർ ആയിരുന്നു ഭരണത്തിലെങ്കിൽ ആയിരുന്നെങ്കില്‍ അറസ്റ്റ് നടക്കില്ലായിരുന്നുവെന്ന് അജിത പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് അറസ്റ്റ് ഉണ്ടായതെന്നാണ് എന്റെ വിശ്വാസമെന്ന് അജിത പറഞ്ഞു.

മാതൃകാപരമായ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ശിക്ഷ നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേസില്‍ അന്തിമ വിജയമായി എന്ന് പറയാന്‍ കഴിയൂ. കേസിന്റെ കാര്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ജാഗ്രതയുണ്ടാകണം. കേരളത്തിലെ പൊലീസ് മനസ്സുവച്ചാല്‍ ഏതു കേസും തെളിയിക്കാന്‍ കഴിയും എന്നും അജിത പറഞ്ഞു.

കോടതിയിൽ തെളിയിക്കുന്നതിനും ശുഷ്കാന്തി വേണം

കോടതിയിൽ തെളിയിക്കുന്നതിനും ശുഷ്കാന്തി വേണം

ദിലീപിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്നും കേസ് കോടതിയില്‍ തെളിയിക്കുന്നതിലും ഈ ശുഷ്‌കാന്തി വേണമെന്നും അജിത പറഞ്ഞു.

ഉദ്യോഗസ്ഥർ സ്വാധീനിക്കപ്പെടാം

ഉദ്യോഗസ്ഥർ സ്വാധീനിക്കപ്പെടാം

വിചാരണ നടത്തുമ്പോള്‍ കൃത്യമായി തെളിവുനിരത്താന്‍ പോലീസിന് കഴിയണം. പൊലീസ് ഉദ്യോഗസ്ഥര്‍ സ്വാധീനത്തില്‍പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഈ കേസ് നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ആരെയെങ്കിലും നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് സമ്മർദ്ദം

മുഖ്യമന്ത്രിക്ക് സമ്മർദ്ദം

ആക്രമണത്തിനിയായ നടി നല്ലരീതിയില്‍ ഉറച്ചുനിന്നു എന്നതാണ് അഭിമാനകരമായ കാര്യം. കേസ് തെളിയിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിക്ക് പലഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നും അജിത പറഞ്ഞു.

വിമന്‍ ഇന്‍ സിനിമ കളക്ടീവ്

വിമന്‍ ഇന്‍ സിനിമ കളക്ടീവ്

നടിയുടെ പ്രശ്‌നത്തില്‍ പ്രത്യേകിച്ചും വിമന്‍ ഇന്‍ സിനിമ കളക്ടീവ് ശക്തമായി ഇടപെടല്‍ നടത്തിയതും ഏറെ ശ്രദ്ധേയമാണെന്നും അജിത വ്യക്തമാക്കി.

ദിലീപിനെ കുടുക്കിയതെന്ന് സഹോദരൻ

ദിലീപിനെ കുടുക്കിയതെന്ന് സഹോദരൻ

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ദിലീപിനെ കുടുക്കാന്‍ വേണ്ടിയിട്ടുളള ഗൂഢാലോചനയാണ് നടന്നിട്ടുളളതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സത്യം തെളിയും

സത്യം തെളിയും

ഇതെല്ലാം ചമച്ചുകൊണ്ടിരിക്കുകയാണ്. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരും. തെളിയിക്കും. സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇത് പുറത്ത് വരും. സത്യം തെളിയുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ മതി. എന്നായിരുന്നു സഹോദരനായ അനൂപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അമ്മയിൽ അസ്വാരസ്യം

അമ്മയിൽ അസ്വാരസ്യം

അമ്മയില്‍ ദിലീപ് അനുകൂലികളെ അണിനിരത്താന്‍ സിദ്ദീഖ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. കോടതി ശിക്ഷിക്കും മുമ്പേ അമ്മയിൽ നിന്ന് പുറത്താക്കിയതില്‍ അസ്വാരസ്യവും നിലനിൽക്കുന്നുണ്ട്.

English summary
K Ajitha's response on Dileep arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X