കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം കൊണ്ട് പരിക്കേറ്റു;കെ ബാബു

Google Oneindia Malayalam News

കൊച്ചി: മദ്യനയം കൊണ്ട് പരിക്കേറ്റയാളാണ് താനെന്ന് മന്ത്രി കെ ബാബു. ഒരുപാട് മാന്യന്മാര്‍ തന്നെ വിമര്‍ശിച്ചു. ഇപ്പോള്‍ ആരേയും കാണാനില്ലെന്നും കെ ബാബു പറഞ്ഞു. മദ്യനയത്തിലെ മായം കണ്ടെത്താന്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കുന്ന മൊബൈല്‍ ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

താന്‍ വേട്ടയാടപ്പെട്ടതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും ബാബു പറഞ്ഞു. മദ്യ രാജാക്കന്‍മാര്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ഈ സര്‍ക്കാരിന് മാത്രംേ സാധിച്ചിട്ടുള്ളൂ എന്നും ബാബു. സര്‍ക്കാര്‍ മദ്യരാജാക്കന്‍മാര്‍ക്കെതിരെ തിരഞ്ഞതോടെ നയം തെറ്റാണെന്ന് വരുത്തി തീര്‍ക്കാനുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നു.

K Babu

മദ്യ നയം അട്ടിമറിയ്ക്കാനുള്ള മനസമ്മതം കഴിഞ്ഞുവെന്നും ഇനി കല്യാണം നടത്താനുള്ള തയ്യാറെടുപ്പിലാണെന്നും ഇക്കാര്യങ്ങളിലുള്ള സത്യാവസ്ഥ ഉടന്‍ പുറത്ത് വരുമെന്നും ബാബു പറഞ്ഞു. ബാര്‍കോഴ വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ബാബു പിന്നീട് രാജി പിന്‍വലിച്ച് അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു.

English summary
K Babu talking about Liquor Policy and its 'Side effects'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X