കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രനെ തിരിച്ചടിക്കുന്നു!സോഷ്യൽ മീഡിയയിൽ പൊങ്കാല!മെഡിക്കൽ കോഴ അന്നേ പറഞ്ഞു

സ്വാശ്രയ മെഡിക്കൽ ഫീസ് ഇരുപത്തിയഞ്ച് ലക്ഷമാക്കി വർദ്ധിപ്പിച്ചതിന് പിന്നിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചാണ് കെ സുരേന്ദ്രന്റെ ജൂലായ് 17ലെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ മെഡിക്കൽ കോഴ ആരോപണം കത്തിനിൽക്കുന്നതിനിടെ ഫേസ്ബുക്കിൽ കെ സുരേന്ദ്രന് പൊങ്കാല. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സുരേന്ദ്രനെ ഇപ്പോൾ തിരിച്ചടിക്കുന്നത്.

മെഡിക്കൽ കോഴ; കുമ്മനം രാജശേഖരൻ രാജിക്കൊരുങ്ങി?ബിജെപിയിൽ വൻ പൊട്ടിത്തെറി,പല രഹസ്യങ്ങളും പുറത്താകും..മെഡിക്കൽ കോഴ; കുമ്മനം രാജശേഖരൻ രാജിക്കൊരുങ്ങി?ബിജെപിയിൽ വൻ പൊട്ടിത്തെറി,പല രഹസ്യങ്ങളും പുറത്താകും..

മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്!മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്!

സ്വാശ്രയ മെഡിക്കൽ ഫീസ് ഇരുപത്തിയഞ്ച് ലക്ഷമാക്കി വർദ്ധിപ്പിച്ചതിന് പിന്നിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചാണ് കെ സുരേന്ദ്രന്റെ ജൂലായ് 17ലെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഈ പോസ്റ്റിന്റെ അവസാന ഭാഗത്താണ് മെഡിക്കൽ കോഴ സംബന്ധിച്ച കാര്യങ്ങളും സൂചിപ്പിക്കുന്നത്.

ksurendran

കെ സുരേന്ദ്രന്റെ ഫേസ്ബുക്കിലെ അവസാന ഭാഗം ഇങ്ങനെ- 'ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളയ്ക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും'.

കോടികളുടെ അഴിമതി! കുമ്മനത്തിന് കടുത്ത പനി,സുരേന്ദ്രനെ കാണാനില്ല!മിണ്ടാട്ടമില്ലാതെ ബിജെപി നേതാക്കൾകോടികളുടെ അഴിമതി! കുമ്മനത്തിന് കടുത്ത പനി,സുരേന്ദ്രനെ കാണാനില്ല!മിണ്ടാട്ടമില്ലാതെ ബിജെപി നേതാക്കൾ

മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ചോർന്നതോടെയാണ് വൻ അഴിമതിയുടെ പിന്നാമ്പുറ കഥകൾ വെളിച്ചത്ത് വന്നത്. ബിജെപി നേതാവായ ആർഎസ് വിനോദ് കോഴ വാങ്ങിയെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് അടക്കമുള്ള നേതാക്കൾക്കെതിരെയാണ് കോഴ ആരോപണം. എന്നാൽ എംടി രമേശ് ആരോപണം നിഷേധിച്ചിരുന്നു.

English summary
k surendran facebook post about medical fee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X