കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപമാനം സഹിച്ച് അടങ്ങിയിരിക്കരുത്; ഖമറുന്നീസ അന്‍വറിനോട് കെ സുരേന്ദ്രന്‍

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ബിജെപി പ്രവര്‍ത്തനഫണ്ടിലേക്ക് സംഭവന നല്‍കി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യുകയും ബിജെപിയെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മുസ്ലീം ലിഗിനകത്ത് കടുത്ത വിമര്‍ശനം വിമര്‍ശനത്തിനിടയായ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനോട്, അടങ്ങിയിരിക്കരുതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അപമാനം സഹിച്ച് അടങ്ങയിരിക്കരുതെന്നും പറഞ്ഞ നിലപാടില്‍ ഉറച്ച് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്ലീം സ്ത്രീകളെ സഹായിക്കാന്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആഹ്വാനം ചെയ്തത്. സമ്മര്‍ദ്ദം കാരണം ഖേദപ്രകടിപ്പിച്ചെങ്കിലും നട്ടെല്ലുള്ള നേതാവാണ് ഖമറൂന്നിസ അന്‍വറെന്നും അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി കൂടിവായിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

ksurendran19

ഖമറുന്നീസ അന്‍വര്‍ ഒരു ഒററപ്പെട്ട വ്യക്തിയല്ല. ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് മുസ്ലീം വനിതകള്‍. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ട്. അതു തുറന്നു പറയാനുള്ള തന്റേടം പലര്‍ക്കുമില്ലെന്നേയുള്ളൂ. സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും അവര്‍ നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ്

അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അവരുടെ നിലപാട് ബോധ്യമാവും. അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും

ദുരിതമനുഭവിക്കുന്ന മുസ്ലീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്, സുരേന്ദ്രന്‍ പറഞ്ഞു.

English summary
k surendran facebook post on kamarunnisa anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X