കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവർ പമ്പരവിഡ്ഢികൾ! അസൂയക്ക് മരുന്നില്ല! ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കുന്നവരല്ല ആർഎസ്എസ്

കളക്ടറുടെ വിലക്ക് മറികടന്ന് മോഹൻ ഭാഗവത് സംസ്ഥാനത്തെ ആർഎസ്എസ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ പതാക ഉയർത്തിയിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനോട് പാലക്കാട്ടെ സ്കൂളിൽ ദേശീയ പതാക ഉയർത്തരുതെന്ന് പറഞ്ഞവർ ചരിത്രത്തിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത പമ്പര വിഡ്ഢികളാണെന്ന് കെ സുരേന്ദ്രൻ. മോഹൻ ഭാഗവതിന് സ്കൂളിൽ പതാക ഉയർത്തുന്നതിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

പണി കൊടുത്തത് ഭാര്യമാർ! പണംവെച്ച് ചീട്ട് കളിച്ച ബിജെപി, സിപിഎം നേതാക്കൾ പത്തനംതിട്ടയിൽ പിടിയിൽ...പണി കൊടുത്തത് ഭാര്യമാർ! പണംവെച്ച് ചീട്ട് കളിച്ച ബിജെപി, സിപിഎം നേതാക്കൾ പത്തനംതിട്ടയിൽ പിടിയിൽ...

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും രാജ്യത്തെ നിരവധി മുഖ്യമന്ത്രിമാരും ഗവർണർമാരും ഒന്നാന്തരം ആർഎസ്എസുകാരും, അതിൽ അഭിമാനം കൊള്ളുന്നവരുമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പാലക്കാട് മൂത്താംതറ കർണ്ണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മോഹൻ ഭാഗവത് പതാക ഉയർത്തുന്നതിനാണ് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയത്. എന്നാൽ കളക്ടറുടെ വിലക്ക് മറികടന്ന് മോഹൻ ഭാഗവത് സംസ്ഥാനത്തെ ആർഎസ്എസ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പതാക ഉയർത്തിയിരുന്നു. സർക്കാർ നിർദേശം മറികടന്ന സ്കൂൾ മാനേജ്മെന്റിനെതിരെ നിയമനടപടിയുണ്ടാകുമെന്നാണ് സൂചന.

താൻ ആത്മഹത്യ ചെയ്യണമായിരുന്നോ? പിറ്റേദിവസം ഷൂട്ടിന് പോയില്ല,ഒരാഴ്ചയോളം... പിസി ജോർജിനെതിരെ നടിയുടെ തുറന്ന കത്ത്... മുഖ്യമന്ത്രിയിൽ വിശ്വാസംതാൻ ആത്മഹത്യ ചെയ്യണമായിരുന്നോ? പിറ്റേദിവസം ഷൂട്ടിന് പോയില്ല,ഒരാഴ്ചയോളം... പിസി ജോർജിനെതിരെ നടിയുടെ തുറന്ന കത്ത്... മുഖ്യമന്ത്രിയിൽ വിശ്വാസം

പമ്പര വിഡ്ഢികൾ...

പമ്പര വിഡ്ഢികൾ...

മോഹൻ ഭാഗവതിനോട് ദേശീയ പതാക ഉയർത്താൻ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത പമ്പര വിഡ്ഢികളായേ കാണാൻ കഴിയുകയുള്ളുവെന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ
പറഞ്ഞത്.

അഭിമാനിക്കുന്നവർ...

അഭിമാനിക്കുന്നവർ...

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവർണർമാരും ഒന്നാന്തരം ആർഎസ്എസുകാരും അതിൽ അഭിമാനിക്കുന്നവരുമാണ്.

സർവ്വസൈന്യാധിപൻ...

സർവ്വസൈന്യാധിപൻ...

ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതും സർവസൈന്യാധിപനായിരിക്കുന്നതും ആർഎസ്എസുകാരല്ലേ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

വേദി പങ്കിടാൻ കഴിയാത്തതിന് വേവലാതി...

വേദി പങ്കിടാൻ കഴിയാത്തതിന് വേവലാതി...

ഒരിക്കൽ മോദിജി കൊച്ചിയിൽ വന്നപ്പോൾ ചടങ്ങു ബഹിഷ്കരിച്ച മേയറും മോദിയെ കണ്ടതിന്റെ പേരിൽ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം. ഇപ്പോൾ മോദിയോടൊപ്പം വേദി പങ്കിടാൻ കഴിയാത്തതിൻറെ വേവലാതിയാണ്
പലർക്കും.

നിർത്താറായില്ലേ...

നിർത്താറായില്ലേ...

ഒന്നു മനസ്സു വെച്ചിരുന്നെങ്കിൽ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹൻജി. ഇനിയെങ്കിലും നിർത്താറായില്ലേ ഈ അസഹിഷ്ണുതയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

മുട്ടിടിക്കുന്ന ജനുസല്ല...

മുട്ടിടിക്കുന്ന ജനുസല്ല...

അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല. എന്നാൽ ഭരണകൂടത്തിൻറ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോൾ ബോധ്യമായില്ലേ എന്നും ചോദിച്ചാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വിലക്ക്....

വിലക്ക്....

ആർഎസ്എസ് മേധാവി സ്കൂളിൽ പതാക ഉയർത്താൻ പാടില്ലെന്ന് ജില്ലാ കളക്ടർ പി മേരിക്കുട്ടി നിർദേശം നൽകിയിരുന്നു. ജനപ്രതിനിധികളോ, അദ്ധ്യാപകരോ അല്ലാത്തവർ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളിൽ പതാക
ഉയർത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ കളക്ടർ മോഹൻ ഭാഗവതിനെ പതാക ഉയർത്തുന്നതിൽ നിന്നും വിലക്കിയത്.

ആർക്കും ഉയർത്താം...

ആർക്കും ഉയർത്താം...

എന്നാൽ ഫ്ലാഗ് കോഡും നിയമവുമനുസരിച്ച് ആർക്കും ദേശീയ പതാക ഉയർത്താമെന്നാണ് ആർഎസ്എസ്, ബിജെപി നേതാക്കൾ വാദിച്ചത്.

ഒടുവിൽ...

ഒടുവിൽ...

ഒടുവിൽ രാവിലെ 9.15ഓടെയാണ് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയത്.

English summary
k surendran fb post about mohan bhagawat flag hoisting controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X