സോഷ്യല്‍ മീഡിയ ചോദിക്കുന്നു; ഇനി സുരേന്ദ്രന്‍ എന്ത് പറയും, എഫ്ബിയിലെ പോസ്റ്റ് വയ്യാവേലിയാകുന്നു

ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറിയായിരുന്ന പി പത്മകുമാര്‍ കഴിഞ്ഞ 27നാണ് സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. നവംബര്‍ 28ന് തന്നെ സുരേന്ദ്രന്‍ പോസ്റ്റുമിട്ടു.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎമ്മില്‍ ചേര്‍ന്ന് തിരിച്ച് സംഘ്പരിവാറിലേക്ക് തന്നെ വരുന്ന പി പത്മകുമാറിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് പുലിവാലാകുന്നു. ഫേസ്ബുക്കിലൂടെ പത്മകുമാറിനെ കഠിനമായി തന്നെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

പത്മകുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തിയ സ്ഥിതിക്ക് ഇനി സുരേന്ദ്രന്‍ എന്ത് പറയുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറിയായിരുന്ന പി പത്മകുമാര്‍ കഴിഞ്ഞ 27നാണ് സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. നവംബര്‍ 28ന് തന്നെ സുരേന്ദ്രന്‍ പോസ്റ്റുമിട്ടു. പത്മകുമാര്‍ ബിജെപിയിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്നറിഞ്ഞ ട്രോളര്‍മാരും സുരേന്ദ്രനെ വെറുതെ വിട്ടില്ല.

നോട്ട് നിരോധനം

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളുടെ പശ്ചാത്തലത്തിലാണ് സംഘ്പരിവാര്‍ വിടുന്നതെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു.

 

ചിട്ടി തട്ടിപ്പ്

പാര്‍ട്ടി വിടാനുള്ള കാരണം ഇതുതന്നെയാണെന്നും എന്നാല്‍ ചിട്ടി കമ്പനി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘ്പരിവാര്‍ വിടേണ്ടി വന്നതെന്നുമായിരുന്നു സുരേന്ദ്രന്റെ ആക്ഷേപം.

 

ഇനി എന്ത് പറയും

പത്മകുമാര്‍ മൂന്ന് ദിവസം കഴിഞ്ഞ് സംഘ്പരിവാറിലേക്ക് തന്നെ തിരിച്ച് പോകുന്ന സ്ഥിതിക്ക് സുരേന്ദ്രന്‍ എന്ത് പറയുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

 

റാംജി റാവു സ്പീക്കിങിലെ ഇന്നസെന്റ്

മാരാര്‍ജി മന്ദിരത്തിലേക്ക് തിരിച്ച് പോകുന്ന പത്മകുമാറിനു മുന്നില്‍ റാംജി റാവു സ്പീക്കിങ്ങിലെ മുണ്ടുടുക്കാതെ നില്‍ക്കുന്ന ഇന്നസെന്റിനോടാണ് ട്രോളര്‍മാര്‍ ഉപമിക്കുന്നത്.

 

പോകുമ്പോള്‍ തട്ടിപ്പ് വീരന്‍

സിപിഎമ്മിലേക്ക് പത്മകുമാര്‍ പോകുമ്പോള്‍ തട്ടിപ്പ വീരനായിരുന്നു. എന്നാല്‍ തിരിച്ച് ബിജെപിയിലേക്ക് തന്നെ വന്നപ്പോള്‍ അബിമാനമായ പത്മകുമാറായെന്ന് ട്രോളര്‍മാരുടെ പരിഹാസം.

 

വേണമെങ്കില്‍ തിരുത്താം

തന്റെ എഫ്ബി പോസ്റ്റ് വേണമെങ്കില്‍ തിരുത്താം എന്ന സുരേന്ദ്രന്‍ പത്മകുമാറിനോട് പറയുന്നതായാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു ട്രോള്‍

 

English summary
K Surendran troubled in his facebook post for against Padmakumar
Please Wait while comments are loading...