കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വന്നാല്‍ കായല്‍ നികത്താമോ? കടമക്കുടിയിലെ കായല്‍ നികത്തല്‍ ശര്‍മയുടെ ബലത്തില്‍?

Google Oneindia Malayalam News

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വയല്‍ നികത്തലും കായല്‍ നികത്തലും അടക്കമുള്ള പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അവസാനം ഉണ്ടാകുമെന്ന് ആശ്വസിച്ചവര്‍ ഉണ്ട്. എന്നാല്‍ നടക്കുന്നത് അങ്ങനെ തന്നെ ആണോ എന്നാണ് ഇപ്പോള്‍ സംശയം.

Read Also: ഒളിംപിക്‌സിലെ സുന്ദരിമാരും സുന്ദരന്‍മാരും... കണ്‍കുളിര്‍ക്കെ കാണൂRead Also: ഒളിംപിക്‌സിലെ സുന്ദരിമാരും സുന്ദരന്‍മാരും... കണ്‍കുളിര്‍ക്കെ കാണൂ

എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ കായല്‍ നികത്തി റോഡ് നിര്‍മാണം തകൃതിയായി നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ആയ ഹരീഷ് വാസുദേവന്‍ ആണ് ഈ വിഷയം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.

Kadamakkudy Road

ജൈവ വൈപ്പിന്‍ പദ്ധതിയുടെ പേരിലാണ് കായല്‍ നികത്തി റോഡ് നിര്‍മിയ്ക്കുന്നത് എന്നാണ് ആക്ഷേപം. ഇതോടൊപ്പം മണല്‍ വാരലും നടക്കുന്നുണ്ട്. കായല്‍ നികത്തിയുള്ള റോഡ് നിര്‍മാണം തടഞ്ഞുകൊണ്ട് ആര്‍ഡിഒ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. പക്ഷേ ഇത് കണക്കിലെടുക്കാതെ നിര്‍മാണം തകൃതിയായി മുന്നോട്ട് പോവുകയാണെന്നാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലൂടെ ആക്ഷേപിയ്ക്കുന്നത്.

കായല്‍ ഏഴ് ദിവസത്തിനകം പൂര്‍വ്വ സ്ഥിതിയിലാക്കണം എന്ന് ആര്‍ഡിഒ ഉത്തരവിട്ടിട്ടുണ്ട്. പക്ഷേ അത് നടപ്പായിട്ടില്ല. കായല്‍ നികത്തിയുള്ള റോഡ് നിര്‍മാണത്തിന് സ്ഥലം എംഎല്‍എയും മുന്‍ മന്ത്രിയും ആയ എസ് ശര്‍മയുടെ പിന്തുണയുള്ളതായും ഹരീഷ് ആരോപിയ്ക്കുന്നുണ്ട്.

കൃഷി മന്ത്രിയുടെ ഉറപ്പിലാണ് നിര്‍മാണം നടക്കുന്നത് എന്നാണത്രെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ താന്‍ അത്തരം ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് കൃഷി മന്ത്രി വ്യക്തമാക്കിയതായി ഹരീഷ് വാസുദേവന്‍ പറയുന്നു.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

English summary
Harish Vasudevan alleges illegal road construction in Kadamakkudy affecting backwater at Kadamakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X