കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ചത് സിനിമാക്കാരുടെ ഗുണ്ടകള്‍ തന്നെയെന്ന് കൈതപ്രം

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: നടിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ സിനിമാക്കാരെ വിമര്‍ശിച്ച് കൈതപ്രം ദാമോദരന്‍. നടിക്കുനേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നത് സിനിമാക്കാര്‍ തന്നെയാണെന്നും അവര്‍ തന്നെയാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് പ്രിയപ്പെട്ട പലരും ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. പ്രിയപ്പെട്ട അനിയത്തിയുടെ കാര്യത്തിലും അവരുടെ പങ്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നതായും കൈതപ്രം പറയുന്നു. എത്ര വലിയവരായാലും അവരെ വലിച്ച് പുറത്തുനിര്‍ത്താന്‍ കഴിയണം. നടിക്കുണ്ടായ വിഷമത്തില്‍ അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

kaithapram

കൊച്ചി കേന്ദ്രീകരിച്ചിട്ടുള്ള പല സംഘടനകളിലും മുതലകളെ പോലെ ആളുകളെ ഉപദ്രവിക്കാന്‍ കെല്‍പ്പുള്ള സിനിമാക്കാര്‍ തന്നെയുണ്ടെന്നാണ് അറിഞ്ഞിട്ടുള്ളത്. ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. ഇവരെ ഒരു കാരണവശാലും വെറുതെവിടരുതെന്നും കൈതപ്രം വ്യക്തമാക്കി.

സൗദിയിലെ പോലെ കഠിനമായ ശിക്ഷാവിധികള്‍ ഇത്തരം വിഷയങ്ങളില്‍ നടപ്പിലാക്കണമെന്നാണ് സംവിധായകന്‍ വേി.എം.വിനു അഭിപ്രായപ്പെട്ടു. കോഴിക്കോട് നാരായണന്‍ നായര്‍, ബാബു സ്വാമി, നിര്‍മല്‍ പാലാഴി, നിത്യാദാസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുത്തു.

English summary
kaithapram damodaran on Malayalam actress abduction case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X