കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണം: 6 പേര്‍ക്ക് നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്; വമ്പന്‍മാര്‍ കുടുങ്ങും?

  • By Kishor
Google Oneindia Malayalam News

കൊച്ചി: കോളിളക്കം സൃഷ്ടിച്ച കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ നുണപരിശോധനക്ക് വിധേയമാക്കും. കലാഭവന്‍ മണിയുടെ സഹായികളായ ആറ് പേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. നുണപരിശോധനയ്ക്ക് കോടതി അനുമതി നല്‍കി. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് പോലീസിന്റെ അപേക്ഷ പരിഗണിച്ചത്.

<strong>മുത്തപ്പന്റെ മുന്നറിയിപ്പ് അവഗണിച്ചതോ മരണകാരണം... പറശ്ശിനി മുത്തപ്പന്‍ കലാഭവന്‍ മണിയോട് പറഞ്ഞത് ..</strong>മുത്തപ്പന്റെ മുന്നറിയിപ്പ് അവഗണിച്ചതോ മരണകാരണം... പറശ്ശിനി മുത്തപ്പന്‍ കലാഭവന്‍ മണിയോട് പറഞ്ഞത് ..

കലാഭവന്‍ മണിയുടെ മാനേജര്‍ ജോബി, ഡ്രൈവറായ പീറ്റര്‍, മുരുകന്‍, വിബിന്‍, അനീഷ്, അരുണ്‍ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. ഈ ആറ് പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇവരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയ ശേഷമാണ് നുണപരിശോധനയ്ക്ക അനുമതി നല്‍കിയത്.

-mani3

ഉത്തരവിന്റെ പകര്‍പ്പ് കൈവശം കിട്ടിയാലുടന്‍ ഇവരെ പോലീസ് നുണപരിശോധനയ്ക്ക് വിധേയരാക്കും. തിരുവനന്തപുരത്തെ ലാബില്‍ വെച്ചായിരിക്കും പരിശോധനം. നേരത്തെ കലാഭവന്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചത് പോലീസിനെ കുഴക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് നുണപരിശോധനയ്ക്ക് ഒരുങ്ങുന്നത്.

<strong>എന്തുകൊണ്ട് മല്ലൂസ് ബാംഗ്ലൂരിനെ ഇഷ്ടപ്പെടുന്നു... ഇതാ 5 കാരണങ്ങള്‍, നിങ്ങളുടെ കാരണം എന്താ?</strong>എന്തുകൊണ്ട് മല്ലൂസ് ബാംഗ്ലൂരിനെ ഇഷ്ടപ്പെടുന്നു... ഇതാ 5 കാരണങ്ങള്‍, നിങ്ങളുടെ കാരണം എന്താ?

മാര്‍ച്ച് ആറാം തീയതിയാണ് കലാഭവന്‍ മണി മരിച്ചത്. കരള്‍രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണി മരണത്തിന് കീഴടങ്ങി എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മണിയുടെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. മരണം സംഭവിച്ച് ആറ് മാസമാകുമ്പോഴും ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തീര്‍ക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

English summary
6 persons to undergo lie detector test in Kalabhavan Mani death case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X