കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ അറസ്റ്റിലായവര്‍ക്ക് ഐസിസുമായി ബന്ധം; എട്ട് പേര്‍ക്കെതിരെ യുഎപിഎ

  • By Akshay
Google Oneindia Malayalam News

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ നിന്നും അറസ്റ്റിലായവര്‍ക്ക് ഐസിസുമായി ബന്ധമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. കണ്ണൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായ എട്ട് പേര്‍ക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശി മന്‍സില്‍, മലപ്പുറം സഫ്വാന്‍, തൃശൂര്‍ സ്വദേശി സാലിക് മുഹമ്മദ്, കുറ്റിയാടി സ്വദേശികളായ റംഷാദ്, എന്‍കെ ജാസിം എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഫയാസിനെ മാപ്പ്‌സാക്ഷി ആക്കിയിട്ടുണ്ട്.

 എന്‍ഐഎ

എന്‍ഐഎ

കനക മലയിലെ കെട്ടിടത്തില്‍ തീവ്രവാദി സംഘം യോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ വളഞ്ഞത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മധ്യപ്രദേശ് മുതല്‍ ഈ സംഘത്തെ ടവര്‍ ലൊക്കേറ്റ് ചെയ്ത് എന്‍ഐഎ സംഘം പിന്തുടരുകയായിരുന്നു.

 തീവ്രവാദി സംഘം

തീവ്രവാദി സംഘം

കേരളത്തിലെത്തിയ തീവ്രവാദി സംഘം കണ്ണൂര്‍, എറണാകുളം, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടെന്നായിരുന്നു വിവരം. പീന്നീട് ടവര്‍ കേന്ദ്രീകരിച്ച നടത്തിയഅന്വേഷണത്തിലാണ് തീവ്രവാദി സംഘം കണ്ണൂര്‍ ജില്ലയിലെ ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

 പോലീസ്

പോലീസ്

തുടര്‍ന്ന് ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ പത്തരമണിയോടെ കനകമല വളയുകയായിരുന്നു . തുടര്‍ന്നുള്ള തിരച്ചിലിലാണ് യുവാക്കളായ അഞ്ച് പേര്‍ പിടിയിലായത്.

 മധുര സ്വദേശി

മധുര സ്വദേശി

2015ലെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ച മധുര സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍ അടക്കമുള്ളവര്‍ കേസില്‍ പിടിയിലായിരുന്നു.

English summary
Kannur Kanakamala issue; NIA submits FIR against 8 people and puts UAPA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X