എസ്എഫ്‌ഐ കേള്‍ക്കുന്നുണ്ടോ കാനം പറയുന്നത്; എല്ലാം കൊടിയില്‍ എഴുതിവച്ചാല്‍ മാത്രം പോര...

മനുഷ്യര്‍ കണ്ടാലും പഠിക്കണം, കൊണ്ടാലും പഠിക്കണം ഇത് പറ്റില്ലെന്ന് വാശിപിടിക്കുന്നവരെ രക്ഷിക്കാന്‍ പറ്റില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ വേര്‍തിരിവ് ആവശ്യമില്ലെന്നും

  • Published:
  • By: Akshay
Subscribe to Oneindia Malayalam
തിരുവനന്തപുരം: ജനകീയ സമരങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞ് നിന്നാല്‍ ജനങ്ങള്‍ അകന്നുപോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രേന്‍. നമ്മളെല്ലാം ശരിയാണെന്നും തെറ്റെല്ലാം വേറെല ഭാഗത്താണ് എന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യര്‍ കണ്ടാലും പഠിക്കണം, കൊണ്ടാലും പഠിക്കണം ഇത് പറ്റില്ലെന്ന് വാശിപിടിക്കുന്നവരെ രക്ഷിക്കാന്‍ പറ്റില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ വേര്‍തിരിവ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയിലെ സമരം വിജയിച്ചതിനെ തുടര്‍ന്ന് സമരവിജയികള്‍ക്ക് എഐവൈഎഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ തീരുമാനിക്കട്ടെ

സിപിഎമ്മും സിപിഐയും തമ്മില്‍ രാഷ്ട്രീയ വിയോജിപ്പിന്റെ പ്രശ്‌നമില്ല. വ്യത്യസ്ത സമീപനം ഉണ്ടാകും. അത് ഉന്നയിക്കുമ്പോള്‍ ആരാണ് ശരിയായ പാതയിലെന്ന് ജനം തീരുമാനിക്കട്ടെയെന്ന് എന്നും കാനം പറഞ്ഞു.

 

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാടാണ് വി മുരളീധരനെ സമരം രംഗത്ത് കൊണ്ടു വന്നത് എന്ന് പറഞ്ഞാല്‍ സ്വയം വിമര്‍ശനപരമായി അതിനെ വിലയിരുത്താന്‍ കഴിയണം. നമ്മളെല്ലാം ശരിയെന്നും തെറ്റെല്ലാം വേറെ ഭാഗത്താണെന്നുമുള്ളത് കമ്മ്യൂണിസ്റ്റ് സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

യൂണിവേഴ്‌സിറ്റി കോളേജ് വിഷയം

യൂണിവേഴ്‌സിറ്റി കോളേജിലെ കുട്ടികള്‍ എന്നെ കാണാന്‍ വന്നു. ജനാധിപത്യം സ്വാതന്ത്ര്യം എന്ന് എഴുതി വച്ചാല്‍ പോര പ്രവര്‍ത്തനത്തില്‍ വരണം. ഫാസിസത്തിനെതിരെ ലേഖനം എഴുതിയാല്‍ പോര ജനങ്ങളെ ഒരുമിക്കാമനുള്ള അന്തര്‍ധാര ആ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടോ എന്നായിരിക്കും ജനങ്ങള്‍ നോക്കുക എന്നും കാനം വിമര്‍ശിച്ചു.

 

നന്ദിഗ്രാമിലെ ആദ്യ പ്രതിഷേധം

നന്ദിഗ്രാമില്‍ കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകരുടെ ആദ്യ പ്രതിഷേധയോഗം നടന്നത് സിപിഐ എംഎല്‍എയുടെ വീട്ടിലായിരുന്നു. ഇതില്‍ സിപിഎമ്മിന്റെ എംപിയും പങ്കെടുത്തിരുന്നു. എന്നാല്‍ വികസനവും കൃഷിക്കാരുടെ പ്രശ്‌നവുമായി ഏറ്റുമുട്ടിയപ്പോള്‍ സിപിഎം ആദ്യവും പിന്നീട് സിപിഐയും സമരത്തില്‍ നിന്നും പിന്മാറി. നമ്മള്‍ സമരത്തില്‍ നിന്നും പിന്മാറിയ ഇടത്താണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വന്നതും സമരം ഏറ്റെടുത്തതും.

 

ജനങ്ങളില്‍ നിന്നും അകലും

വികസനത്തിന് നേതൃത്വം നല്‍കിയ നേതാവ് തന്നെ പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞു. സിപിഐഎം പിബി മാപ്പ് പറഞ്ഞു. ജനകീയസമരങ്ങളില്‍ നിന്നും മുഖംതിരിഞ്ഞുനിന്നാല്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുമെന്നുളളതാണ് പാഠം. അത് മനസിലാക്കിയാണ് സിപിഐ ജനപക്ഷ നിലപാടുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും കാനം വ്യക്തമാക്കി.

 

English summary
Kanam Rajendran against SFI and Kodiyeri Balakrishnan
Please Wait while comments are loading...