കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനം സിപിഐ സെക്രട്ടറി; ഇസ്മായില്‍ പിന്‍മാറി

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ഒടുവില്‍ മത്സരമില്ലാതെ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്താന്‍ സിപിഐക്ക് സാധിച്ചു. കാനം രാജേന്ദ്രനെ പുതിയ സെക്രട്ടറിയായി കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനം ഐകകണ്‌ഠേന തിരഞ്ഞെടുത്തു.

പാര്‍ട്ടിയിലെ ശകതമായ വിഭാഗീയത, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് വഴിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാനം രാജേന്ദ്രനും കെഇ ഇസ്മായിലും മത്സരിച്ചേക്കും എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Kanam Rajendran

എന്തായാലും ഒരു മത്സരത്തിന് വഴിവക്കാതെ സമ്മളനം അവസാനിപ്പിക്കാന്‍ സിപിഐയ്ക്ക് കഴിഞ്ഞു. കേന്ദ്ര നേതൃത്വത്തിന്‌റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇസ്മായില്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറിയതെന്നാണ് വാര്‍ത്തകള്‍.

പാര്‍ട്ടീ രൂപീകൃതമായതിന് ശേഷം ഇതുവരെ സംസ്ഥാന സെക്രട്ടറിയെ മത്സരത്തിലൂടെ തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ തുടക്കത്തിലേ പ്രശ്‌നമായിരുന്നു. തിരുവനന്തപുരത്തെം പേയ്‌മെന്റ് സീറ്റ് വിവാദവും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്തി.

ഇത്തവണ താന്‍ സ്ഥാനം ഒഴിയും എന്ന് പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവന നടത്തിയതും വിവാദമായി. സമ്മേളനത്തിന് മുമ്പ് സെക്രട്ടറി അങ്ങനെ പറയരുതായിരുന്നു എന്നാണ് ചിലര്‍ ആക്ഷേപം ഉന്നയിച്ചത്. കാനം രാജേന്ദ്രനെ പിന്തുണക്കുന്ന നിലപാടായിരുന്നു പന്ന്യനും സ്വീകരിച്ചിരുന്നത്.

എഐടിയുസി സംസ്ഥാന പ്രസിഡന്റ് ആണ് കാനം രാജേന്ദ്രന്‍. കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുത്തു.

English summary
Kanam Rajendran elected as CPI state secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X