കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി; ശൈലിയെ കുറിച്ച് ജനം തീരുമാനിക്കട്ടെ!! സമരം മാധ്യമ സൃഷ്ടി!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എംഎം മണിയെ പിന്തുണച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎം മണിയുടെ പ്രസംഗം നാടന്‍ശൈലിയിലാണെന്ന് പറഞ്ഞതിനാണ് കാനത്തിന്റെ മറുപടി. മണിയുടെ പ്രസംഗം നാടന്‍ ശൈലിയാണെന്ന വിശദീകരണം സ്വീകരിക്കണമോ എന്ന് പൊതുസമൂഹം തീരുമാനിക്കട്ടെയെന്ന് കാനം പറഞ്ഞു.

മണിയുടെ പ്രസ്താവനയെകുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കികഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അഭിപ്രായം പറയാം

അഭിപ്രായം പറയാം

പെമ്പിളൈ ഒരുമൈയുടെ സമരം ചാനലുകള്‍ സൃഷ്ടിച്ചതാണ്. മന്ത്രിയെക്കുറിച്ച് അഭിപ്രായം പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും കാനം പറഞ്ഞു.

 വിവാദ പ്രസംഗം

വിവാദ പ്രസംഗം

നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിനുളള മറുപടിയിലാണ് മുഖ്യമന്ത്രി മന്ത്രി മണിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ചത്.

 നാടന്‍ ശൈലി

നാടന്‍ ശൈലി

എംഎം മണിയുടേത് നാടന്‍ ശൈലിയാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ചില പ്രസ്താവനകളെ വളച്ചൊടിച്ചു. എതിരാളികള്‍ മണിയുടെ പ്രസംഗത്തെ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

 തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തി ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അടക്കമുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

English summary
Kanam Rajendran talking about MM Mabi's speech against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X