കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയോട് അടുത്ത ബന്ധം പുലര്‍ത്തിയ നേതാവാണ് ജയലളിതയെന്ന് കാനം

എല്ലാ പ്രതിബന്ധങ്ങളെയും അവര്‍ അതിജീവിച്ചു. രാജ്യത്തിന്റെ ഫെഡറലിസവും മതേതരത്വവും കാത്തുരക്ഷിക്കാന്‍ ജയലളിത മുന്‍നിന്ന് പ്രവര്‍ത്തിച്ചുവെന്നും കാനം അനുശോചനസന്ദേശത്തില്‍ പറഞ്ഞു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എന്നും സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഭരണനടപടികള്‍ സ്വീകരിക്കുന്ന ഭരണാധികാരിയായിരുന്നു ജയലളിതയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വ്യത്യസ്ത ചേരിയില്‍ നില്‍ക്കുമ്പോഴും തമിഴ്‌നാട്ടിലെ സിപിഐയോടും പാര്‍ട്ടി നേതാക്കളോടും ജയലളിത അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതിബന്ധങ്ങളെയും അവര്‍ അതിജീവിച്ചു. രാജ്യത്തിന്റെ ഫെഡറലിസവും മതേതരത്വവും കാത്തുരക്ഷിക്കാന്‍ ജയലളിത മുന്‍നിന്ന് പ്രവര്‍ത്തിച്ചുവെന്നും കാനം അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുളള ആദരസൂചകമായി കേരളത്തിലും ഇന്ന് അവധിയായിരുന്നു.

Kanam Rajendran

സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പ്രൊഫഷണല്‍ കോളെജ് അടക്കമുളളവയ്ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11.30നാണ് ജയലളിത അന്തരിച്ചത്. അപ്പോളോ ആശുപത്രിയിലായിരുന്നു ജയലളിതയുടെ അന്ത്യം. ജയലളിതയുടെ വേര്‍പാടില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു.

English summary
Kanam Rajendran's statement about Jayalalitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X