കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാർ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി? മോദിയെ തളയ്ക്കാൻ കനയ്യയെ മുൻ നിർത്തി കളിക്കും!!

ജെഎൻയുവിലെ വിദ്യാർഥി നേതാവ് കനയ്യ കുമാറിനെ സ്ഥാനാർഥിയാക്കാൻ സിപിഐ ആലോചിക്കുന്നതായി വിവരങ്ങൾ.

  • By Gowthamy
Google Oneindia Malayalam News

കണ്ണൂർ: കേരളത്തിൽ ശക്തി പ്രാപിച്ച് വരുന്ന ബിജെപിയെ നേരിടാൻ ഇടത് പാർട്ടികളുടെ അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞ് വരുന്നതായി സൂചന. ബിജെപി ശക്തി കേന്ദ്രങ്ങളിൽ തിരിച്ചടി കൊടുക്കുന്നതിനാണ് ഇടത് ലക്ഷ്യമിടുന്നത്. 2019ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഒരുക്കി കാത്തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ശക്തമായ തിരിച്ചടി കൊടുക്കാനാണ് ഇടത് പാർട്ടികൾ കരുക്കൾ നീക്കുന്നത്.

<strong>ബിജെപി മെഡിക്കൽ കോഴ റിപ്പോർട്ട് കോപ്പി കാണാനില്ല!! നഷ്ടമായത് തപാലിലയച്ച കോപ്പി!! പിന്നിൽ?</strong>ബിജെപി മെഡിക്കൽ കോഴ റിപ്പോർട്ട് കോപ്പി കാണാനില്ല!! നഷ്ടമായത് തപാലിലയച്ച കോപ്പി!! പിന്നിൽ?

കനയ്യ കുമാറിലൂടെ യുവാക്കളെ പിന്നിൽ അണിനിരത്താനാണ് ഇടതിന്റെ ശ്രമം. ലോക് സഭ തിരഞ്ഞെടുപ്പിൽ കനയ്യ കുമാറിനെ മുൻ നിർത്തി ബിജെപിയെ നേരിടുമെന്നാണ് സൂചനകൾ. ഇതിന്റെ ഭാഗമായി ജെഎൻയുവിലെ വിദ്യാർഥി നേതാവ് കനയ്യ കുമാറിനെ സ്ഥാനാർഥിയാക്കാൻ സിപിഐ ആലോചിക്കുന്നതായി വിവരങ്ങൾ. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ

2019ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറിനെ കേരളത്തിൽ നിന്ന് സ്ഥാനാർഥിയാക്കാനാണ് സിപിഐ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ആയിട്ടില്ല.

പാർട്ടിക്ക് ഗുണം

പാർട്ടിക്ക് ഗുണം

ഇടതുപക്ഷ യുവാക്കളുടെ ആവേശമായി മാറിയ കനയ്യയെ കേരളത്തിൽ സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്ക് വലിയ ഗുണം ആകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കനയ്യയെ ക്രളത്തിൽ സ്ഥാനാർഥിയാക്കാൻ ആലോചന നടക്കുന്നത്.

സ്വകാര്യ ചർച്ചയിൽ

സ്വകാര്യ ചർച്ചയിൽ

സ്വകാര്യ ചർച്ചയിലാണ് കനയ്യയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ആലോചന നടന്നത്. എഐഎസ്എഫ് സംസ്ഥന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കനയ്യ കുമാറിന്റെ സാന്നിധ്യം യുവാക്കൾക്ക് വലിയ ആവേശമായിരുന്നു.

സംഘപരിവാർ നോട്ടപ്പുള്ളി

സംഘപരിവാർ നോട്ടപ്പുള്ളി

രണ്ട് വർഷത്തിനു ശേഷം നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. എന്നാൽ സംഘപരിവാർ നോട്ടപുള്ളിയായ കനയ്യ കുമാർ സ്ഥാനാർഥിയാകുന്നത് നന്നായിരിക്കുമെന്ന് ചർച്ചയിൽ അഭിപ്രായം ഉയർന്നു വന്നിരുന്നു.

തലസ്ഥാനത്ത്

തലസ്ഥാനത്ത്

കനയ്യ സ്ഥാനാർഥിയാകുമെങ്കിൽ ബിജെപി ശക്തി പ്രാപിക്കുന്ന തിരുവനന്തപുരത്ത് തന്നെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. ഇവിടെ ചരിത്രം തിരുത്തിക്കുറിക്കാൻ കനയ്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറെ സാധ്യത

ഏറെ സാധ്യത

ബിഹാർ സ്വദേശിയാണ് കനയ്യ കുമാർ. കനയ്യയ്ക്ക് മത്സരിക്കാൻ ഉറപ്പുള്ള സീറ്റ് ബിഹാർ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലെന്ന് സിപിഐയ്ക്ക് അറിയാം. അതേസമയം കേരളത്തിൽ സാധ്യത ഏറെയാണെന്നും സിപിഐ വിലയിരുത്തുന്നു.

ദേശീയമുഖമാക്കാന്‍

ദേശീയമുഖമാക്കാന്‍

കനയ്യയെ സിപിഐയുടെ ദേശീയമുഖമാക്കാനാണ് സിപിഐ ആലോചിക്കുന്നത്. മോദിയെ നേരിടാൻ പാർലമെന്റിൽ കനയ്യ ഉണ്ടാകണമെന്നും പാർട്ടി ആഗ്രഹിക്കുന്നുണ്ട്.

മൊഹിസീന്റെ വിജയം

മൊഹിസീന്റെ വിജയം

ജെഎൻയുവിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് മൊഹിസീൻ നിയമ സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു. പട്ടാമ്പിയിൽ നിന്ന് മൊഹ്സീൻ ഉന്നത വിജയം നേടുകയും ചെയ്തിരുന്നു.

English summary
kanhayya kumar may candidate in parliament election in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X