കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ-ഡിസിസി

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: സരിതയുടെ ബലാത്സംഗ കേസില്‍ കുടുങ്ങിക്കിടക്കുന്ന എപി അബ്ദുള്ളക്കുട്ടിക്ക് പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണ. ജൂണ്‍ 6ന് കണ്ണൂരില്‍ ചേര്‍ന്ന് ഡിസിസി യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

സരിത കേസില്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി സംരക്ഷിക്കും. രാജിവക്കേണ്ട കാര്യമില്ല. അബ്ദുള്ളക്കുട്ടിയും പാര്‍ട്ടി നേതാക്കളും പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്- ഡിസിസി യോഗത്തിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു.

AP Abdullakkutty

സരിത വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ കാണാന്‍ വിസമ്മതിച്ച ആളായിരുന്നു അബ്ദുള്ളക്കുട്ടി. എന്നാല്‍ സുധീരന്‍ അബ്ദുള്ളക്കുട്ടിയുടെ കാര്യത്തില്‍ അനുതാപ പൂര്‍ണമായ നിലപാടാണ് എടുത്തത്.

അബ്ദുള്ളക്കുട്ടി മാനസികമായി തളര്‍ന്നിരിക്കുകയാണ്. കുടുംബത്തെപ്പോലും നാട്ടില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കൂടെ പാര്‍ട്ടി ഉണ്ടാകണം എന്ന നിര്‍ദ്ദേശമാണ് വിഎം സുധീരന്‍ ഡിസിസി നേതൃത്വത്തിന് നല്‍കിയത്.

അബ്ദുള്ളക്കുട്ടിയെ രാജിവപ്പിച്ച് കെ സുധാകരന്‍ എംഎല്‍എ മത്സരിക്കാനൊരുങ്ങുന്നു എന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ഡിസിസി പ്രസിഡന്റും കെ സുധാകരനും നിഷേധിച്ചു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടിയും പറഞ്ഞു. അബ്ദുള്ളക്കുട്ടിയോട് മണ്ഡലത്തില്‍ സജീവമാകാന്‍ ഡിസിസി നിര്‍ദ്ദേശിച്ചുട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ പാര്‍ട്ടി അബ്ദുള്ളക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

English summary
Kannur DCC supports Abdullakkutty in Saritha S Nair issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X