കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ പശുക്കളെ കൊന്നത് പുലിയോ....സത്യം ഇതാണ്!! തെളിവുണ്ട്...

കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് ഉറപ്പായിട്ടുണ്ട്

  • By Manu
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് പുലി ഭീതിയിലായിരുന്നു ജില്ല. അഴീക്കോട് പള്ളിയാംമൂല ഭാഗത്തു രണ്ടു പശുക്കളെ ചത്ത നിലയില്‍ കണ്ടത്. കഴിഞ്ഞ മാസവും കണ്ണൂരില്‍ പുലിയെ കണ്ടിരുന്നു. അന്നു വനപാലകര്‍ എത്തി പുലിയെ മയക്കുവെടി വച്ചു വീഴ്ത്തുകയായിരുന്നു.

പുലിയല്ലെന്ന്

പശുക്കളെ കൊന്നത് പുലിയല്ലെന്നാണ് പ്രാഥമിക നിഗമനം. പശുവിന്റെ ജഡം പരിശോധിച്ചപ്പോഴാണ് ആക്രമിച്ചത് പുലിയല്ലെന്നു സൂചന ലഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരോട് വെറ്ററിനറി സര്‍ജന്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.

ആക്രമിച്ചത്

പശുക്കളുടെ ശരീരത്തിലേറ്റ മുറിവ് ഏതൊ വന്യജീവിയുടേത് ആണെന്നാണ് വെറ്ററിനറി സര്‍ജന്‍ പറയുന്നത്. ഇത് പുലിയാണെന്ന് പറയാനും സാധിക്കില്ല.

പുലിയുടെ രീതി

ഇരയെ കഴുത്തിനു കടിച്ചു കൊലപ്പെടുത്തുന്നതാണ് പുലിയുടെ രീതി. എന്നാല്‍ പശുക്കളുടെ കഴുത്തിന് കടിയൊന്നും ഏറ്റിട്ടില്ല. മാത്രമല്ല പുലി ആക്രമിച്ചാല്‍ ഇരയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവും ഉണ്ടാവും. ഇതും പശുക്കറുടെ ശരീരത്തില്‍ ഇല്ല.

രക്തം കണ്ടില്ല

പശുക്കള്‍ ചത്തു കിടന്ന സ്ഥലത്ത് രക്തം കണ്ടിരുന്നില്ല. അതിനാല്‍ തന്നെ പശുക്കളുടെ ശരീരത്തില്‍ കാണപ്പെട്ട ചില മുറിവുകള്‍ നേരത്തേ തന്നെ ഉള്ളതാവാമെന്ന് സംശയിക്കുന്നുണ്ട്.

പശു നേരത്തേ ചത്തു ?

വന്യമൃഗം ആക്രമിക്കുന്നതിനു മുമ്പ് തന്നെ പശുക്കള്‍ ചത്തിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. വയറുള്‍പ്പെടെ കടിച്ചു കീറിയിട്ടും രക്തം പുറത്തുവരാതിരുന്നത് ഇതു കൊണ്ടായിരിക്കാം. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.

കാല്‍പ്പാട്

പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തെ കാല്‍പ്പാടുകള്‍ പുലിയുടേത് അല്ലെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. വേറെയേതോ കാരണത്താല്‍ ചത്ത പശുക്കളെ കുറുക്കനോ മറ്റോ ആക്രമിച്ചതാവാമെന്നാണ് സംശയിക്കുന്നത്.

English summary
the cows were not attacked by leopard in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X