കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസാധ്യാപകന്റെ കൊലയ്ക്കു പിന്നില്‍ അവര്‍ തന്നെ!!! എല്ലാം വ്യക്തം....തിരിച്ചറിഞ്ഞു, കേസില്‍ ഇനി...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്

  • By Sooraj
Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍കോഡ് പഴയ ചൂരിയില്‍ മദ്രസാധ്യാപകനായ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കേസുമായി ബന്ധപ്പെട്ടു മൂന്നു പേരാണ് റിമാന്‍ഡിലുള്ളത്. ഇവരെ കണ്ണൂരില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രധാന സാക്ഷികള്‍ തിരിച്ചറിഞ്ഞത്.

പ്രതികള്‍

കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിനു സമീപം അജേഷ് (20), മാത്തെയിലെ നിതിന്‍ (19), ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രതികള്‍.

തിരിച്ചറിയല്‍ പരേഡ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അല്‍ഫാ മമ്മായിയുടെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ഇവര്‍ തന്നെയാണ് അന്നു രാത്രി മൗലവിയെ ആക്രമിച്ചതെന്നു പ്രധാന ദൃക്‌സാക്ഷികള്‍ സ്ഥിരീകരിക്കുകയും ചെയ്തു. കൊല നടക്കുമ്പോള്‍ മൗലവി താമസിച്ച തൊട്ടടുത്ത റൂമിലുണ്ടായിരുന്ന പള്ളി ഖത്തീബ് അബ്ഗുള്‍ അസീസ് വഹബി, പരിസരവാസി അബ്ദുള്‍ ഹമീദ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വെവ്വേറെ ജയിലിലെത്തിച്ചു

അബ്ദുള്‍ അസീസ് വഹബിനെയും അബ്ദുള്‍ ഹമീദിനെയും വെവ്വേറെ ജയിലിലെത്തിച്ചാണ് തിരിച്ചറില്‍ പരേഡ് നടത്തിയത്. പരേഡില്‍ മൂന്നു തവണയായി 10 പ്രതികള്‍ക്കൊപ്പം കൊലക്കേസിലെ ഓരോ പ്രതിയെയും ഹാജരാക്കുകയായിരുന്നു.

കൊല നടന്നത്

മാര്‍ച്ച് 20നു അര്‍ധരാത്രിയിലാണ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ മൂന്നംഗ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ പ്രതികളെ ദിവസങ്ങള്‍ക്കകം പോലീസ് വലയിലാക്കിയിരുന്നു.

കേസ് അന്വേഷിക്കുന്നത്

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ എ ശ്രീനിവാസന്റെ കീഴിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി മറ്റു അന്വേഷണ നടപടികളുമായി മുന്നോട്ടുപോവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആയുധങ്ങള്‍ കണ്ടെടുക്കും

തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പ്രതികളെ ഇതുവരെ സംഭവസ്ഥലത്തെത്തിച്ചിരുന്നില്ല. മൗലവിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നില്ല. ഇനിയുള്ള ദിവസങ്ങളില്‍ സംഭവം നടന്ന പഴയ ചൂരിയിലെ പള്ളിയിലെത്തിച്ച് പോലീസ് തെളിവുകള്‍ ശേഖരിക്കും.

അവര്‍ക്കു ബിജെപി ബന്ധം

അറസ്റ്റിലായ മൂന്നു പ്രതികളില്‍ രണ്ടു പേര്‍ക്കും ബിജെപി ബന്ധമുള്ളതായി തെളിഞ്ഞിരുന്നു. അജേഷ്, അഖില്‍ എന്നിവര്‍ ആര്‍എസ്എസിന്റെ മുഖ്യശിക്ഷക് പദവിയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നു വ്യക്തമായിട്ടുണ്ട്. അജേഷ് ആര്‍എസ്എസ് വേഷം ധരിച്ചുനില്‍ക്കുന്ന ചിത്രവും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി ചിഹ്നമുള്ള തൊപ്പിയും ഷാളും ധരിച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തുവന്നിരുന്നു.

ബിജെപി നിഷേധിച്ചു

മൗലവിയുടെ കൊലപതാകവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് ബിജെപി നേരത്തേ വ്യക്തമാക്കിയത്. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.

English summary
Eyewitness identified convits in maulavi murder case in kasasgod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X