കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ പുതിയ രാഷ്ട്രീയക്കളികള്‍; ഹൈന്ദവ വികാരമുണര്‍ത്താന്‍ ബിജെപി; പ്രതിരോധിക്കാന്‍ സിപിഎം

ആലിന്‍കീഴ് ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട് ആരോപണവുമായി ബിജെപി രംഗത്തുണ്ട്. ക്ഷേത്രത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ടെന്നാണ് ആരോപണം.

  • By Jince K Benny
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ പുതിയ രാഷ്ട്രീയ നീക്കത്തിനൊരുങ്ങുകയാണ് ബിജപി. അക്രമ രാഷ്ട്രീയത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ചോരമണമുള്ള ഏടായി മാറിയ ജില്ലയാണ് കണ്ണൂര്‍. അവിടെ 'ക്ഷേത്ര' രാഷ്ട്രീയം കളിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ശക്തമായ പ്രതിരോധവുമായി സിപിഎം ഇറങ്ങിയിട്ടുണ്ട്. കണ്ണൂരിലെ ആഴിക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്ര ആചാരത്തെ ചൊല്ലിയാണ് ഇത്തവണ സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ വന്നിരിക്കുന്നത്.

BJP

ക്ഷേത്ര ആചാരത്തിന്റെ പേരില്‍ സിപിഎമ്മിനെ ജനങ്ങളില്‍ നിന്നും അകറ്റാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിനായുള്ള നീക്കങ്ങളും ശക്തമാണ്. ആലിന്‍കീഴിലെ തീയ സമുദായ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ബിജെപിയുടെ കളികള്‍. ഇവിടെ ദളിതര്‍ക്ക് ആചാര സ്വാതന്ത്യമില്ലെന്ന ആരോപണവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. വെറുതെ ആരോപണം മാത്രമല്ല ഇക്കാര്യത്തില്‍ കളക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരവും ബിജെപി ആരംഭിച്ചു കഴിഞ്ഞു.

ഇതിനെ ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. ആലിന്‍കീഴ് ക്ഷേത്രം സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ബിജെപിയുടേത് വ്യാജ പ്രചരണമാണെന്നും ക്ഷേത്രത്തേക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ തൊട്ട്കൂടായ്മയും അയിത്തവും നിലിനില്‍ക്കുന്നുണ്ടെന്ന പ്രചരണം സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ശക്തമായുണ്ട്.

P Jayarajan

ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ എകെജിയുടെ നാട്ടുകാര്‍ ആചാര സ്വാതന്ത്ര്യത്തിനായി സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് മുന്നില്‍ സമരം നടത്തേണ്ട ഗതികേടിലാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രസ്താവന.

കണ്ണൂരിലെത്തിയിട്ടും ക്ഷേത്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാത്ത കുമ്മനത്തിനെതിരെ ശക്തമായ രീതിയിലാണ് പി ജയരാജന്‍ പ്രതികരിച്ചത്. എകെജി സെന്ററിന് മുന്നില്‍ സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് മുമ്പ് ഉത്സവം നടന്നുകൊണ്ടിരിക്കുന്ന ഈ ക്ഷേത്രത്തിലായിരുന്നു കുമ്മനം എത്തേണ്ടതെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. എങ്കില്‍ ഇക്കാര്യത്തില്‍ ഉചിതമായ മറുപടി വിശ്വാസികളില്‍ നിന്നും ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English summary
BJP trying to raise Hindu emotions in Kannur politics to beat CPM. The new play has been starts on Aalinkeezh temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X