കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ സര്‍വകലാശാലയില്‍ ലൈംഗിക പീഡനം; അധ്യാപകന്റെ മുറിയില്‍ നടന്നത്, സസ്‌പെന്‍ഷന്‍

അധ്യാപകന്‍ കുറ്റക്കാരാനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സമിതി സമര്‍പ്പിച്ചു. കഴിഞ്ഞമാസമാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ ലൈംഗിമായി പീഡിപ്പിച്ചതായി പരാതി. വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. അധ്യാപകന്‍ കുറ്റക്കാരാനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സമിതി സമര്‍പ്പിച്ചു.

കഴിഞ്ഞമാസമാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിനികള്‍ ആദ്യം നല്‍കിയ പരാതി അധികൃതര്‍ ഗൗരവത്തിലെടുത്തില്ല. എന്നാല്‍ വീണ്ടും പരാതി നല്‍കിയതോടെയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതും അധ്യാപകന്‍ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതും.

ഊമക്കത്ത് വൈസ് ചാന്‍സലര്‍ അവഗണിച്ചു

ഊമക്കത്തിലൂടെയാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി നല്‍കിയിരുന്നത്. നേരിട്ട് പറയാന്‍ മടിയുള്ളതിനാലായിരുന്നു ഇങ്ങനെ കത്തയച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള കത്ത് അടിസ്ഥാനമാക്കി അന്വേഷണം നടത്താനാവില്ലെന്നായിരന്നു വൈസ് ചാന്‍സലറുടെ തീരുമാനം.

ഗവര്‍ണര്‍ക്കും മന്ത്രിക്കും പരാതി

വൈസ് ചാന്‍സലര്‍ അന്വേഷണം നടത്തില്ലെന്ന് വ്യക്തമായതോടെ കുട്ടികള്‍ മറ്റൊരു വഴിക്ക് നീങ്ങി. ഗവര്‍ണര്‍ പി സദാശിവത്തിനും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനും അവര്‍ പരാതി നല്‍കി. തുടര്‍ന്ന് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.

അന്വേഷിച്ചത് രണ്ടംഗ സമിതി

മന്ത്രിയുടെ നിര്‍ദേശ പ്രകാരം സര്‍വകലാശാല രജിസ്ട്രാര്‍ രണ്ടംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. ഈ സമിതി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അധ്യാപകന്‍ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയത്. സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

വിശദമായ അന്വേഷണം നടന്നേക്കും

വേണ്ടി വന്നാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് വിവരം. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടന്നത്. വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തുടര്‍ അന്വേഷണം നടക്കും. അധ്യാപകനെതിരേ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും.

മൂന്ന് വിദ്യാര്‍ഥിനികളുടെ പരാതി

ഗണിത ശാസ്ത്ര വകുപ്പ് മേധാവിക്കെതിരേ മൂന്ന് വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയിരുന്നത്. അധ്യാപകന്‍ കോളജിലെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്.

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

രജിസ്ട്രാര്‍ നിയോഗിച്ച രണ്ടംഗ സമിതി പ്രത്യേകം തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിയില്‍ അടിസ്ഥാനമുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. വിശദമായ തെളിവെടുപ്പിനൊടുവില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് സമിതി റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്.

വിശദമായ അന്വേഷണത്തിന് ശുപാര്‍ശ

അധ്യാപകനെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തണമെന്ന് സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. അധ്യാപകന്‍ തദ്സ്ഥാനത്ത് തുടരുമ്പോള്‍ വിശദമായ അന്വേഷണം സുതാര്യമാവില്ല. അതുകൊണ്ട് അധ്യാപകനെ മാറ്റി നിര്‍ത്തണം. എന്നിട്ട് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അധ്യാപകന്‍ പറയുന്നത് ഇങ്ങനെ

സംഭവത്തെ തുടര്‍ന്ന് അധ്യാപകന്‍ സസ്‌പെന്‍ഷനിലാണ്. പെണ്‍കുട്ടികളുടെ പരാതി കള്ളമാണെന്ന് അദ്ദേഹം പറയുന്നു. തനിക്കെതിരേ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും അധ്യാപകന്‍ ആരോപിച്ചു.

English summary
Kannur University students alleged that they were molests by department head.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X