കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തപുരം എപി അബൂബക്കർമുസ്ല്യാരെ ഉടൻ കസ്റ്റഡിയിലെടുക്കില്ല;മുൻകൂർ ജാമ്യം,അനുകൂലനിലപാടുമായി സർക്കാരും

കാരന്തൂർ മർക്കസിന് കീഴിലുള്ള മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിൽ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ നടത്തി പണം തട്ടിയെന്നാണ് ആരോപണം.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: കാരന്തൂർ മർക്കസ് കോളേജിൽ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി പണം തട്ടിയെന്ന കേസിൽ മർക്കസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് കാന്തപുരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

കർഷകന്റെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കാതെ ബന്ധുക്കൾ;ചക്കിട്ടപ്പാറയിൽ കോൺഗ്രസ് ഹർത്താൽകർഷകന്റെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കാതെ ബന്ധുക്കൾ;ചക്കിട്ടപ്പാറയിൽ കോൺഗ്രസ് ഹർത്താൽ

കാരന്തൂർ മർക്കസിന് കീഴിലുള്ള മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിൽ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ നടത്തി പണം തട്ടിയെന്നാണ് ആരോപണം. അംഗീകാരമില്ലാത്ത കോഴ്സ് നടത്തി തങ്ങളെ വഞ്ചിച്ചുവെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ കുന്ദമംഗലം പോലീസാണ് കാന്തപുരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

kanthapuram

മർക്കസിന്റെ ജനറൽ സെക്രട്ടറിയാണെങ്കിലും കോളേജിന്റെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്നും, തിരൂരിലെ അക്കാദമി ഓഫ് സിവിൽ എൻജീനിയേഴ്സാണ് കോഴ്സുകൾ നടത്തുന്നതെന്നുമാണ് കാന്തപുരം നൽകിയ ഹർജിയിൽ വിശദീകരിച്ചിരുന്നത്. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഹർജിക്കാരന് നേരിട്ട് ബന്ധമില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കി.

അംഗീകാരമില്ലാത്ത കോഴ്സ് നടത്തി തങ്ങളുടെ പണം തട്ടിയെന്ന് ആരോപിക്കുന്ന വിദ്യാർത്ഥികൾ കാരന്തൂർ മർക്കസിന് മുന്നിൽ സമരം നടത്തിയിരുന്നു. എംഎസ്എഫ്,കെഎസ് യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ മർക്കസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയ സംഭവവുമുണ്ടായി. എന്നാൽ വിദ്യാർത്ഥി സമരത്തിന് പിന്നിൽ മുസ്ലീം ലീഗിന്റെ അജണ്ടയാണെന്നാണ് മർക്കസിന്റെയും എപി വിഭാഗത്തിന്റെയും ആരോപണം.

English summary
kanthapuram ap aboobacker musliar got anticipatory bail from high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X