കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഹാസം മുതല്‍ ലൈംഗിക അധിക്ഷേപം വരെ.... ഓണ്‍ലൈന്‍ ട്രോളിംഗിനെതിരെ കാവ്യ മാധവന്‍ വീണ്ടും പരാതിനല്‍കി

കാവ്യ-ദിലീപ് വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തിയ പരിഹാസങ്ങളും അധിക്ഷേപങ്ങളും പരിധിവിട്ടിരുന്നു

  • By നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: സോഷ്യല്‍ മീഡിയയുടെ ഇഷ്ട വിഷയം ആയിരുന്നു ദിലീപ്-കാവ്യ ഗോസിപ്പുകള്‍. ഇരുവരും വിവാഹിതരായപ്പോള്‍ അതിന്റെ തോതും കൂടി. പരിഹാസവും ആക്ഷേപവും പരിധി വിട്ട് ലൈംഗിക അധിക്ഷേപം വരെ എത്തിയിരുന്നു.

ഇതിനെതിരെ കാവ്യ മാധവന്‍ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഓണ്‍ലൈനില്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ എറണാകുളം റേഞ്ച് ഐജിയ്ക്കാണ് കാവ്യ മാധവന്‍ പരാതി നല്‍കിയിരിക്കുന്നത്.

ബിസിനസ് കാര്യങ്ങളേയും വ്യക്തി ജീവിതത്തേയും ഒരുപോലെ കളങ്കപ്പെടുത്തി എന്നാണ് കാവ്യയുടെ പരാതി. കാവ്യ മാധവന്റെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ ആരാഞ്ഞുകഴിഞ്ഞു.

വിവാഹത്തിന് മുമ്പേ തുടങ്ങി

കാവ്യ മാധവനും ദിലീപും വിവാഹിതരായി എന്ന രീതിയില്‍ നേരത്തേ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വേറേയും ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞപ്പോള്‍ അതിര് വിട്ടു

ദിലീപ്-കാവ്യ വിവാഹം കഴിഞ്ഞതോടെ ഓണ്‍ലൈന്‍ ആധിക്ഷേപം അതിര് വിട്ടതായാണ് ആക്ഷേപം. പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകള്‍ പോലും ലംഘിക്കുന്നവയായിരുന്നു അവ.

തെറിവിളിയുടെ പൂരം

കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജില്‍ തെറിവിളിയുടെ ബഹളം ആയിരുന്നു. വിവാഹവുമായി ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റുകള്‍ക്ക് താഴെ പോലും ഇത് കാണാമായിരുന്നു.

മഞ്ജു വാര്യരെ ചേര്‍ത്തുകൊണ്ട്

മഞ്ജു വാര്യരെ ചേര്‍ത്തുകൊണ്ടായിരുന്നു കാവ്യയെ പലരും അധിക്ഷേപിച്ചിരുന്നത്. മഞ്ജുവിന്റെ ജീവിതം തകര്‍ത്തു എന്ന രീതിയിലും പലരും അധിക്ഷേപം ഉന്നയിച്ചിരുന്നു.

ലക്ഷ്യയെ പോലും വെറുതേ വിട്ടില്ല

ഡിസൈനര്‍ വസ്ത്രങ്ങളുടെ വില്‍പനയ്ക്കായി കാവ്യ മാധവന്‍ തുടങ്ങിയ 'ലക്ഷ്യ' എന്ന വെബ്‌സൈറ്റിനെ പോലും വെറുതേ വിട്ടില്ല. അതിലും അധിക്ഷേപങ്ങളുടെ പൊങ്കാലയായിരുന്നു.

അശ്ലീലം പറഞ്ഞവര്‍ കുടുങ്ങും

കാവ്യ മാധവന്റെ ഫേസ്ബുക്ക് ബുക്ക് പേജിലും ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലും അശ്ലീല കമന്റുകള്‍ നടത്തിയവര്‍ക്കെതിരെ കാവ്യ കൃത്യമായ പരാതി തന്നെ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെളിവുകള്‍ സഹിതം

കൃത്യമായ തെളിവുകള്‍ സഹിതമാണ് കാവ്യ മാധവന്‍ ഇത്തവണ പരാതി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ കാവ്യയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.

 നേരത്തേയും പരാതികള്‍

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ കാവ്യ മാധവന്‍ നേരത്തേയും പരാതികള്‍ നല്‍കിയിരുന്നു. ്അതിലൊന്നും കൃത്യമായ നടപടി ഉണ്ടായില്ലെന്നും ആക്ഷേപം ഉണ്ട്. കാവ്യ മാധവന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജും മുമ്പ് ഉണ്ടാക്കിയിരുന്നു.

English summary
Kavya Madhavan files police complaint against online abuse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X