കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖലയില്‍ മരുന്ന് കമ്പനി, മരുന്ന് കമ്പനികളുടെ കുത്തക അവസാനിക്കുന്നു

  • By ഭദ്ര
Google Oneindia Malayalam News

തിരുവനന്തപുരം: ജനസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ ബജറ്റില്‍ പൊതുമേഖലയില്‍ മരുന്ന് കമ്പനി ആരംഭിക്കുന്നു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് കീഴിലായിരിക്കും മരുന്ന് കമ്പനി ആരംഭിക്കുന്നത്.

എല്ലാവര്‍ക്കും പാര്‍പ്പിടം... പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതിഎല്ലാവര്‍ക്കും പാര്‍പ്പിടം... പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി

കുതിച്ചുയരുന്ന മരുന്നിന്റെ വില നിയന്ത്രണത്തിന് ഇത് സഹായകമാകും. മരുന്ന് കമ്പനികളുടെ കുത്തകയ്ക്ക് പുതിയ പദ്ധതി തടയിടും. പൊതു മേഖലയുടെ കീഴില്‍ മരുന്ന് കമ്പനി തുടങ്ങുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്ന് എത്തിക്കുന്നതിന് സഹായിക്കും.

 untitled

മാത്രമല്ല ഇത്തവണത്തെ ബജറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് 1000 കോടി രൂപയാക്കി. എല്ലാ മാരക രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

English summary
Kerala budget 2016 Drugs and pharmaceuticals will star in public sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X