കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ!കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു,കേരളംഇനി ചിക്കൻ കഴിക്കേണ്ട

ഞായറാഴ്ച രാത്രി മുതൽ പാലക്കാട്, തൃശൂർ ജില്ലകളിലെ ഫാമുകളിൽ നിന്നും ഇറച്ചിക്കോഴി വിൽപ്പനശാലകളിൽ നിന്നും കോഴിക്കടത്ത് ആരംഭിച്ചിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

പാലക്കാട്: കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വ്യാപാരികൾ കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു. തിങ്കളാഴ്ച മുതൽ കേരളത്തിൽ കോഴി വ്യാപാരികൾ കടകളടച്ച് സമരം ആരംഭിച്ചതോടെയാണ് തമിഴ്നാട്ടിലേക്ക് കോഴികളെ കടത്തുന്നത്.

ഒളിച്ചോട്ടം,മദ്യപാനം,അടിപിടി!ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും!വരന്റെ ആദ്യരാത്രി ജയിലിൽ!പൊന്നാനിയിൽഒളിച്ചോട്ടം,മദ്യപാനം,അടിപിടി!ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും!വരന്റെ ആദ്യരാത്രി ജയിലിൽ!പൊന്നാനിയിൽ

തിങ്കളാഴ്ച മുതൽ ചിക്കനില്ല,ചൊവ്വാഴ്ച മുതൽ മറ്റു കടകളുമില്ല,പെട്രോൾപമ്പുകളും അടഞ്ഞുകിടക്കും!ജനം വലയുംതിങ്കളാഴ്ച മുതൽ ചിക്കനില്ല,ചൊവ്വാഴ്ച മുതൽ മറ്റു കടകളുമില്ല,പെട്രോൾപമ്പുകളും അടഞ്ഞുകിടക്കും!ജനം വലയും

ഞായറാഴ്ച രാത്രി മുതൽ പാലക്കാട്, തൃശൂർ ജില്ലകളിലെ ഫാമുകളിൽ നിന്നും ഇറച്ചിക്കോഴി വിൽപ്പനശാലകളിൽ നിന്നും കോഴിക്കടത്ത് ആരംഭിച്ചിരുന്നു. ഫാമുകളിലും വിൽപ്പനശാലകളിലും നിലവിലുള്ള മൊത്തം കോഴികളെയും തമിഴ്നാട്ടിൽ വിൽക്കാനാണ് വ്യാപാരികളുടെ തീരുമാനം. അതേസമയം, 87 രൂപയ്ക്ക് വിൽപ്പന സാധ്യമാകില്ലെന്ന നിലപാടിൽ കോഴി വ്യാപാരികൾ ഉറച്ചുനിൽക്കുകയാണ്. സർക്കാർ അനുകൂല തീരുമാനമെടുക്കാത്തതിനാലാണ്, സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ കോഴികളെ മൊത്തമായി തമിഴ്നാട്ടിലേക്ക് കടത്തുന്നത്.

ഞായറാഴ്ച രാത്രി മുതൽ...

ഞായറാഴ്ച രാത്രി മുതൽ...

ഞായറാഴ്ച രാത്രി മുതലാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നും തമിഴ്നാട്ടിലെ പൊള്ളാച്ചി, നാമക്കൽ എന്നിവിടങ്ങളിലേക്ക് കോഴികളെ കൊണ്ടുപോയത്. മിക്ക ഫാമുകളിലെയും വിൽപ്പനശാലകളിലെയും ബാക്കിയുള്ള മൊത്തം കോഴികളെയും തമിഴ്നാട്ടിൽ വിൽക്കാനാണ് വ്യാപാരികളുടെ പദ്ധതി.

4000 കിലോ ഇറച്ചിക്കോഴി...

4000 കിലോ ഇറച്ചിക്കോഴി...

ഞായറാഴ്ച അർദ്ധരാത്രിവരെ ഏകദേശം 4000 കിലോ ഇറച്ചിക്കോഴിയാണ് പാലക്കാട് അതിർത്തി കടന്ന് തമിഴ്നാട്ടിലെത്തിയത്. ലോറികളിലും പെട്ടി ഓട്ടോയിലുമായെല്ലാമാണ് കോഴികളെ തമിഴ്നാട്ടിലേക്കെത്തിക്കുന്നത്.

തമിഴ്നാട്ടിൽ കോഴിക്ക് വൻ ഡിമാൻഡ്...

തമിഴ്നാട്ടിൽ കോഴിക്ക് വൻ ഡിമാൻഡ്...

തമിഴ്നാട്ടിലെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിൽ നിന്നുള്ള കോഴികൾക്ക് അവിടെ ഡിമാൻഡ് വർദ്ധിച്ചത്. തമിഴ്നാട്ടിൽ നിന്നും കൂടുതൽ കോഴികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃശൂരിലെ വ്യാപാരികളുടെ യോഗത്തിൽ ഭാരവാഹികൾ അറിയിച്ചിരുന്നു. തുടർന്നാണ് മിക്ക വ്യാപാരികളും കോഴികളെ തമിഴ്നാട്ടിലേക്ക് നൽകാൻ തീരുമാനിച്ചത്.

കിലോയ്ക്ക് 110രൂപ...

കിലോയ്ക്ക് 110രൂപ...

കേരളത്തിൽ നിന്നും കൊണ്ടുവരുന്ന കോഴി കിലോയ്ക്ക് 110 രൂപ വരെ നൽകിയാണ് തമിഴ്നാട്ടിലെ വ്യാപാരികൾ വാങ്ങുന്നത്. കിലോയ്ക്ക് 150-170 രൂപയ്ക്കാണ് തമിഴ്നാട്ടിൽ ചില്ലറ വിൽപ്പന നടക്കുന്നത്.

വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യാപാരികൾ...

വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യാപാരികൾ...

സർക്കാർ നിർദേശിച്ചത് പ്രകാരം കിലോയ്ക്ക് 87 രൂപ നിരക്കിൽ ഒരിക്കലും വിൽപ്പന സാധ്യമാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.

ഉത്പാദന ചെലവ് വർദ്ധിച്ചെന്ന്...

ഉത്പാദന ചെലവ് വർദ്ധിച്ചെന്ന്...

കേരളത്തിലെ ഉത്പാദന ചെലവ് വർദ്ധിച്ചുവെന്നാണ് കോഴി വ്യാപാരികൾ പറയുന്നത്. നിലവിൽ 85 രൂപയാണ് ഉത്പാദന ചെലവ് വരുന്നതെന്നും അതിനാൽ 87 രൂപയ്ക്ക് വിൽപ്പന നടക്കില്ലെന്നും, അടിസ്ഥാന വില 100 രൂപയെങ്കിലുമാക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

ഇനിയെന്ത്?

ഇനിയെന്ത്?

വ്യാപാരികളുടെ ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കില്ലെന്ന് സർക്കാരും, അതിനെ വെല്ലുവിളിച്ച് കോഴി വ്യാപാരികളും രംഗത്തെത്തിയതോടെ കേരളത്തിൽ കോഴിയിറച്ചി പ്രതിസന്ധി രൂക്ഷമാകും. ഹോട്ടലുകളിൽ തിങ്കളാഴ്ച മുതൽ ചിക്കൻ വിഭവങ്ങൾ ഇല്ല എന്ന ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവാഹ സൽക്കാരങ്ങളെയും സമരം ദോഷകരമായി ബാധിക്കും. കോഴി വ്യാപാരികളുടെ സമരം കാരണം ബീഫിന് ഡിമാൻഡ് കൂടാനും വില വർദ്ധിക്കാനും സാധ്യതയുണ്ട്.

English summary
kerala chicken retailers selling their stock in tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X