കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാഫിയുടെ പ്രസംഗം; നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ സ്‌കൂളിന്റെ മാനേജിങ് കമ്മിറ്റി സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നസീര്‍ ചാലിയം.

പെണ്‍കുട്ടിക്കെതിരെ പീഡനം നടന്നില്ലെന്ന തരത്തില്‍ കുട്ടിയെ അശ്ലീല പരാമര്‍ശത്തോടെ പരിഹസിക്കുന്ന സഖാഫിയുടെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍. സഖാഫിയുടെ പ്രസംഗം അതീവ ഗൗരവമുള്ളതാണെന്ന് നസീര്‍ ചാലിയം പറഞ്ഞു. കേസില്‍ സ്‌കൂള്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പോലീസ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

abdurahman-sakhafi

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന പരാതി വാക്കാല്‍ ലഭിച്ചിട്ടും പോലീസിനെ അറിയിക്കുന്നത് 10 ദിവസം കഴിഞ്ഞാണ്. രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് ഇതു സംബന്ധിച്ച് സഖാഫി പ്രസംഗത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചില്ലെങ്കിലും പീഡനം നടന്നെന്ന മാതാപിതാക്കളുടെ ആരോപണം പോലീസില്‍ അറിയിക്കേണ്ടതാണ്.

പ്രസംഗത്തിലുടനീളം സഖാഫി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. പ്രതികള്‍ അനാഥരാണെന്നമട്ടിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗൂഢാലോചന നടത്തി സ്‌കൂളിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സഖാഫി പറഞ്ഞിരുന്നു. പെണ്‍കുട്ടി തിരിച്ചറിഞ്ഞ പ്രതികളെ സംരക്ഷിച്ച് മറ്റൊരാളെ പ്രതിയാക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയ നാടകവും ഇതിനകം വിവാദമായിട്ടുണ്ട്.

English summary
Kerala child welfare commission against perod Abdul Rahman Saqafi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X