കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവര്‍ തോറ ബോറ മലനിരയില്‍... മലയാളി മതപണ്ഡിതരും നിരീക്ഷണത്തില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 യുവാക്കള്‍ എവിടെ പോയി? അവര്‍ ഐസിസില്‍ ചേര്‍ന്നോ? സിറിയയില്‍ എത്തിയോ? ഐസിസിന് വേണ്ടി പടപൊരുതുകയാണോ?

ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഇവ. പലപ്പോഴും പുറത്ത് വരുന്നത് പലതരം വിവരങ്ങളാണ്. എന്തായാലും ഇവര്‍ നാടുവിട്ടത് ഐസിസില്‍ ചേരാന്‍ വേണ്ടിയാണ് എന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇപ്പോള്‍ ഒരു സംശയവും ഇല്ല.

Read Also: അബ്ദുള്‍ റാഷിദ് ഐസിസിന്റെ കാബൂള്‍ മൊഡ്യൂള്‍ തലവന്‍... കൈകളില്‍ 40 മലയാളി യുവാക്കള്‍Read Also: അബ്ദുള്‍ റാഷിദ് ഐസിസിന്റെ കാബൂള്‍ മൊഡ്യൂള്‍ തലവന്‍... കൈകളില്‍ 40 മലയാളി യുവാക്കള്‍

കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിയാണ്. ഗര്‍ഭിണികളായ മൂന്ന് സ്ത്രീകളടക്കം കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 പേരും ഇപ്പോള്‍ തോറ ബോറ മലനിരകളിലാണ് ഉള്ളത് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എവിടെയാണ് തോറ ബോറ മലനിരകള്‍?

എവിടെ

എവിടെ

കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 പേരും സിറിയയില്‍ എത്തി എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. ഇറാനിലുണ്ട് എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ട്. ഒടുവില്‍ പറഞ്ഞു അവര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന്

കാബൂള്‍ മോഡ്യൂള്‍

കാബൂള്‍ മോഡ്യൂള്‍

ഐസിസിന്റെ കാബൂള്‍ മോഡ്യൂളിലാണ് കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ എത്തിയത് എന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അബ്ദുള്‍ റാഷിദ് ആണ് ഇതിന്റെ തലവന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

തോറ ബോറ

തോറ ബോറ

കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ യുവാക്കള്‍ ഇപ്പോള്‍ തോറ ബോറ മലനിരകളില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് തോറ ബോര മലനിരകള്‍.

ആടുമേക്കല്‍

ആടുമേക്കല്‍

ആടുമേക്കാനും ലളിത ജീവിതം നയിക്കാനും വേണ്ടിയാണ് 21 പേര്‍ കേരളം വിട്ടത് എന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് വിശദീകരണം വന്നിരുന്നു. ഇനി തോറാ ബോറ മലനിരകളില്‍ ഇവര്‍ ആടുമേച്ച് ജീവിക്കുകയാണോ എന്നും ചോദിക്കാവുന്നതാണ്.

 എന്‍ഐഎ

എന്‍ഐഎ

മലയാളികള്‍ ഐസിസില്‍ ചേര്‍ന്ന സംഭവത്തില്‍ അന്വേഷണം കേരള പോലീസ് എന്‍ഐഎയ്ക്ക് കൈമാറി. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ചുള്ള പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.

പിറകില്‍

പിറകില്‍

കേരളത്തില്‍ നിന്ന് 21 പേര്‍ രാജ്യം വിട്ട് പോയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മറ്റ് പലരുടേയും പ്രേരണകള്‍ ഉണ്ടാകും. ചിലപ്പോള്‍ അത് മതപണ്ഡിതരാകാം എന്നും എന്‍ഐഎ സംശയിക്കുന്നുണ്ട്.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

കേരളത്തില്‍ സലഫിസം പ്രചരിപ്പിക്കുന്ന ചില മതപണ്ഡിതര്‍ ഇപ്പോള്‍ തന്നെ എന്‍ഐഎയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരുടെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

 40 പേര്‍

40 പേര്‍

ഐസിസ് കാബൂള്‍ മോഡ്യൂള്‍ തലവനും മലയാളിയും ആയ അബ്ദുള്‍ റാഷിദ് നടത്തിയ ക്യാമ്പില്‍ 40 പേര്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ 21 പേര്‍ മാത്രമാണ് ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുളളത്.

ഇനിയും ആളുകള്‍

ഇനിയും ആളുകള്‍

അബ്ദുള്‍ റാഷിദിന്റെ ക്യാമ്പില്‍ അത്രയേറെ പേര്‍ പങ്കെടുത്തിരുന്നു എന്നത് ഞെട്ടിപ്പിയ്ക്കു വിവരമാണ്. അതുകൊണ്ട് തന്നെ , ഒരു ഇടവേളക്ക് ശേഷം കൂടുതല്‍ പേര്‍ ഐസിസില്‍ ചേര്‍ന്നേക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

എന്തുകൊണ്ട്

എന്തുകൊണ്ട്

എന്തുകൊണ്ടാണ് കേരളത്തില്‍ നിന്ന് പോയവര്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്നത്? അവര്‍ക്ക് സിറിയയിലേക്ക് കടക്കാന്‍ കഴിയാത്തതിനാലാണോ അതോ അവര്‍ അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണോ? ഈ ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു.

English summary
The National Investigation Agency (NIA) has decided to do a background check of clerics and religious scholars in Kerala, who might have influenced 21 missing youths from the state to join the Islamic State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X