'കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കൈയ്യേറുന്നു; കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പൊളിച്ചെഴുതണം!'

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നതോട് യോജിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിവിധ കരകാറുകള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കേന്ദ്രം നടപ്പാക്കുന്നത്. ദില്ലിയില്‍ സര്‍ക്കാരിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കോളനികളെ കാണുന്നതുപോലെ

സാമ്രാജ്യത്വം കോളനികളെ കാണുന്ന രീതിയിലാണ് സംസ്ഥാനങ്ങളെ കേന്ദ്രം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ പൊളിച്ചെഴുതണം

ഫെഡറല്‍ സ്വഭാവം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങള്‍ കേന്ദ്രം നടത്തുന്നുവെന്നും കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.

 

സെമിനാര്‍ ഉദ്ഘാടനം

തിരുവനന്തപുരത്ത് എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.

 

സര്‍ക്കാരിന്റെ പരിഗണ നല്‍കണം

ദില്ലിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെ, ഒരു സംസ്ഥാന സര്‍ക്കാരായി പരിഗംണിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി പറഞ്ഞിരുന്നു.

 

English summary
Kerala Chief Minister Pinarayi Vijayan slams Narendra Modi government
Please Wait while comments are loading...