കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാർകോഴക്കേസുണ്ടാക്കി മാണിയെ കുടുക്കിയത് ഉമ്മൻചാണ്ടിയല്ല...!! അത് മുഖ്യമന്ത്രി മോഹമുള്ള ഈ ഉന്നതൻ..!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സോളാര്‍ കേസിനൊപ്പം തന്നെ പിടിച്ചുലച്ചതാണ് ബാര്‍ കോഴക്കേസും. അന്നത്തെ ധനമന്ത്രി കെഎം മാണിയും എക്‌സൈസ് മന്ത്രി കെ ബാബുവും ആയിരുന്നു ബാര്‍ കോഴ ആരോപണത്തില്‍ പ്രതിസ്ഥാനത്ത്. കെഎം മാണി എല്‍ഡിഎഫിലേക്ക് പോകുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടിയുടെ കുബുദ്ധിയില്‍ വിരിഞ്ഞതാണ് ബാര്‍കോഴക്കേസെന്നായിരുന്നു ഇതുവരെയുള്ള അഭ്യൂഹം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബാര്‍കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഉന്നതനാണ്.

പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!

രാജി വെപ്പിച്ച ബാർകേസ്

ബാര്‍കോഴക്കേസില്‍ പെട്ട് നാണംകെട്ടാണ് കെഎം മാണി ധനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അതേസമയം പ്രതിസ്ഥാനത്തുള്ള കെ ബാബുവിന് മന്ത്രിസ്ഥാനം പോയതുമില്ല. ബാബുവിന്റെ തലതൊട്ടപ്പനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാബുവിന്റെ രാജിക്കത്ത് സ്വീകരിച്ചില്ല.

അത് ചെന്നിത്തല

അത് ചെന്നിത്തല

ബാര്‍കോഴക്കേസില്‍ അന്വേഷണം നടത്താന്‍ കേരള കോണ്‍ഗ്രസ് നിയോഗിച്ചഅന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ബാര്‍കോഴക്കേസിന് പിന്നിലെ ചാണക്യബുദ്ധി ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നില്ല, മറിച്ച് രമേശ് ചെന്നിത്തലയുടേതാണ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുഖ്യമന്ത്രിയാവാൻ ശ്രമം

സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് ചെന്നിത്തലയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാവാനുള്ള ശ്രമങ്ങളും ചെന്നിത്തല നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവർ ഗൂഢാലോചനക്കാർ

ഇവർ ഗൂഢാലോചനക്കാർ

ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പാണ് മാണിക്കെതിരെ ഗൂഢാലോചന നടത്തിയത്. ചെന്നിത്തലയുടെ അടുപ്പക്കാരായ അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും പിസി ജോര്‍ജും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മൻചാണ്ടിക്കുമറിയാം

ഉമ്മൻചാണ്ടിക്കുമറിയാം

ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടായിരുന്നില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്കും കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുണ്ടക്കയത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് മാണിക്കെതിരായ ബാര്‍കോഴക്കേസിന്റെ ഗൂഢാലോചന നടന്നത്.

English summary
Kerala Congress M report against Chennithala for conspiracy in Bar Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X