കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിറ്റ പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ല; സിപിഐയ്ക്ക് മറുപടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കില്ലെന്ന സിപിഐയുടെ നിരന്തര പരാമര്‍ശത്തിന് കേരള കോണ്‍ഗ്രസിന്റെ മറുപടി. നിലവില്‍ ഒരു മുന്നണിയിലേക്കും പോകുന്നില്ലെന്നും സിപിഐ വിളറി പിടിക്കേണ്ട ആവശ്യമില്ലെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാം വ്യക്തമാക്കി.

മുന്നണിയില്‍ ചേര്‍ക്കാന്‍ ആരുടെയും പിന്നാലെ അപേക്ഷയുമായി നടക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ല. പാര്‍ലമെന്റ് സീറ്റ് വിറ്റു വരുമാനമുണ്ടക്കുന്ന പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ല. നിരവധി തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കുനിന്ന് നേട്ടമുണ്ടാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എം എന്നും ജോയ് എബ്രഹാം പറഞ്ഞു.

congress

കേരള കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ നിലപാട് സിപിഐ എക്‌സിക്യൂട്ടീവ് ഇന്ന് തള്ളിക്കളയുകയായിരുന്നു. കെ എം മാണിയുടെ അഴിമതി ഉയര്‍ത്തിക്കാട്ടിയാണ് സിപിഐ ഇക്കാര്യം എതിര്‍ത്തത്.

കെ എം മാണിയെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കാനം രാജേന്ദ്രന്‍ പറയുന്നു. മാണി ഒഴികെ ആരു ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്ന നിലപാടാണ് അന്ന് എല്‍ഡിഎഫ് സ്വീകരിച്ചത്. അങ്ങനെയുള്ള മാണിയെ എങ്ങനെ എല്‍ഡിഎഫില്‍ എടുക്കുന്നതെന്നും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

English summary
kerala congress m leader joy abraham reply to cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X