കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ ജോസഫിന് എല്ലാം മനസിലായി; കേരള കോണ്‍ഗ്രസില്‍ സമവായം, കോട്ടയത്ത് നടന്നത്....

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ സമവായം. കോട്ടയത്ത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായുണ്ടാക്കിയ സഖ്യവുമായാണ് കേരള കോണ്ഡഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായത്. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ പറഞ്ഞു തീര്‍ത്തതായി പാര്‍ട്ടി നേതാക്കള്‍ അറിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ധാരണയുണ്ടായത്. കോട്ടയത്തേത് എല്‍ഡിഎഫ് മുന്നണിപ്രവേശനത്തിന്റെ തുടക്കമല്ല. അങ്ങനെയൊരു വ്യാഖ്യാനം വേണ്ട. മുന്നണി പ്രവേശനം പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂവെന്നും മാണി പറഞ്ഞു.

 വിശദീകരണത്തില്‍ തൃപ്തികരം

വിശദീകരണത്തില്‍ തൃപ്തികരം

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കെഎം മാണി നല്‍കിയ വിശദീകരണത്തില്‍ തൃപ്തികരമാണെന്ന് പിജെ ജോസഫ് വ്യക്തമാക്കുകയായിരുന്നു.

ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു

ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് മാണി സിപിഐ(എം) സഖ്യത്തിനെതിരെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു.

 പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ചില്ല

പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ചില്ല

പാര്‍ട്ടിക്കുള്ളില്‍ ആലോചിക്കാതെയാണ് കോട്ടയത്തെ തീരുമാനമെന്നും ഭിന്നിപ്പുണ്ടെന്നും പിജെ ജോസഫ് പരസ്യമായി പറഞ്ഞിരുന്നു.

പിളര്‍പ്പിലേക്ക്

പിളര്‍പ്പിലേക്ക്

മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കള്‍ പരസ്യമായി മാണിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു. അതിനാല്‍ വീണ്ടും ഒരു പിളര്‍പ്പിലേക്കാണോ കേരള കോണ്‍ഗ്രസ് നീങ്ങുന്നതെന്ന സംശയം ഉയരുകയും ചെയ്തു.

 സിപിഐയും വിട്ടു നിന്നു

സിപിഐയും വിട്ടു നിന്നു

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 12 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി വിജയിച്ചത്. അതേസമയം വോട്ടെടുപ്പില്‍ നിന്ന് സിപിഐയും പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെയും പ്രതിനിധികള്‍ വിട്ടുനിന്നു.

 സിപിഎം യോഗ തീരുമാനം

സിപിഎം യോഗ തീരുമാനം

സിപിഎം യോഗത്തിലെ തീരുമാന പ്രകാരമാണ് മാണി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരള കോണ്‍ഗ്രസ് എമ്മിനായി സെബാസ്റ്റിയന്‍ കുളത്തിങ്കലും കോണ്‍ഗ്രസിനായി ലിസമ്മ ബേബിയുമാണ് മത്സരിച്ചത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സ്ത്രീകള്‍ കിടപ്പറയിലെ ഉപകരണം മാത്രം, നടന്റെ അശ്ലീല പ്രസ്താവന വിവാദമാകുന്നു...കൂടുതല്‍ വായിക്കാം

ധര്‍മന്റെ പിറന്നാളിന് പിഷുവിന്റെ സമ്മാനം; 15 വര്‍ഷത്തെ സൗഹൃദം ദേ ഇങ്ങനെയായിരുന്നു...കൂടുതല്‍ വായിക്കാം

English summary
Kerala Congress parliamentary party meeting ends with compromise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X