കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാക്കളുടെ അടികൊണ്ടതും പോര സ്ഥലം മാറ്റവും, എന്തൊരനീതി!കവിത എഴുതി പോലീസിന്‍റെ പ്രതിഷേധം

സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍റെ കവിത. മാറ്റം എന്ന കവിതയിലാണ് തുടര്‍ച്ചയായ സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥലംമാറ്റത്തിലെ അനീതിക്കെതിരെ കവിത എഴുതി പോലീസുകാരന്റെ പ്രതിഷേധം. മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ മുന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിനോദ് വലിയത്തൂര്‍ ആണ് 'മാറ്റം' എന്ന കവിതയിലൂടെ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.

എന്നെ ആക്രമിക്കുന്നത് അവസാനിപ്പിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കവിതയില്‍ പറയുന്നു. നവംബര്‍ മൂന്നിന് സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ആക്രമണത്തിനിടെ വിനോദ് ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.

police

ഇതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു വിനോദ്. 45 ദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോഴാണ് തനിക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച കാര്യം അറിയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് പോലീസുകാരന്‍ കവിതഴുതിയിരിക്കുന്നത്.

താന്‍ ആരുടെയും പക്ഷം പിടിക്കാത്തതിനാല്‍ തനിക്ക് ഭയമില്ലെന്ന് വിനോദ് കവിതയില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ നിസാഹയാനാണെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം പോലീസ് ഉദ്യോഗസ്ഥനെ തുടര്‍ച്ചയായി സ്ഥലം മാറ്റിയതിനും ആക്രമണം ഉണ്ടായതിനും പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എന്നാല്‍ വിനോദ് ഇത് നിഷേധിച്ചിട്ടുണ്ട്. തന്നെ സിപിഎം ലക്ഷ്യംവയ്ക്കാന്‍ കാരണങ്ങളില്ലെന്ന് അദ്ദേഹം പറയുന്നു. വിനോദിനെ ജില്ലാ സൈബര്‍ സെല്ലിലേക്കാണ് മാറ്റിയിരിക്കുന്നത്. മാനന്തവാടിയിലെ ഓപ്പണ്‍ന്യൂസര്‍.കോം എന്ന വെബ്‌സൈറ്റിലാണ് കവിത വന്നിരിക്കുന്നത്.

English summary
‘Maattam’, a poem written by a police officer, who was injured while trying to prevent a political clash and later served a transfer order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X