കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് പ്രഭുവിന്‍റെ ബജറ്റില്‍ കേരളത്തിന് എന്തെല്ലാം കിട്ടിയെന്ന് അറിയാം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് അവഗണന. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പണം അനുവദിച്ചത് ഒഴിവാക്കിയാല്‍ പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നാമമാത്രമായ തുക നല്‍കി കേരളത്തെ ബജറ്റില്‍ ഒതുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പുതിയ ട്രെയിനുകളുടെ ഒന്നും പ്രഖ്യാപനം ഉണ്ടാകാതിരുന്നതും കേരളത്തിന് തിരിച്ചടിയായി.

വൈദ്യുതീകരണം, പാതി ഇരട്ടിപ്പിക്കല്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നിവയ്ക്ക് വേണ്ടിയാണ് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ക്കൊന്നും കാര്യമായ പരിഗണന കിട്ടിയല്ല. ഏറെ പ്രത്യേകതകളോട് കൂടി റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് ലഭിച്ചത് എന്തൊക്കെയാണെന്ന് അറിയാം...

കഞ്ചിക്കോട് കോച്ച് ഫാക്ടറി

കഞ്ചിക്കോട് കോച്ച് ഫാക്ടറി

കേരളത്തിന് ആകെ ആശ്വസിയ്ക്കാനുള്ള വക നല്‍കിയത് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി രൂപ വകയിരുത്തിയത് മാത്രമാണ്

പാത ഇരട്ടിക്കല്‍

പാത ഇരട്ടിക്കല്‍

പാത ഇരട്ടിക്കള്‍ കേരളത്തിന്റെ പ്രധാന ആവശ്യമായിരുന്നെങ്കിലും നാമമാത്രമായ തുകയാണ് വകയിരുത്തിയത്

ലഭിച്ചത്...

ലഭിച്ചത്...

തിരുനാവായ- ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി. ദണ്ഡിവനം-തിരുവന്തപുരം പാതയ്ക്ക് 5 കോടി. കൊല്ലം- തിരുനെല്‍വേലി പാതയ്ക്ക് 85കോടി. കോഴിക്കോട് മംഗലാപുരം പാതയ്ക്ക് 4 കോടി 20 ലക്ഷം

പുതിയ പാത

പുതിയ പാത

ചെങ്ങന്നൂര്‍ ചിങ്ങവനം പുതിയ പാത നിര്‍മ്മാണത്തിന് 58കോടി. ചേപ്പാട് കായം കുളം പാത ഇരട്ടിപ്പിക്കലിന് 10 കോടി

ഇനിയും

ഇനിയും

അമ്പലപ്പുഴ- ഹരിപ്പാട് പാത ഇരട്ടിപ്പിക്കല്‍ 55 കോടി. എറണാകുളം- കുമ്പളം 30 കോടി. തിരുവനന്തപുരം-കന്യാകുമാരി 20 കോടി 58 ലഭം

കൊച്ചുവേളി ടെര്‍മിനല്‍

കൊച്ചുവേളി ടെര്‍മിനല്‍

കൊച്ചുവേളി രണ്ടാം ടെര്‍മിനല്‍ പണി പൂര്‍ത്തിയാക്കാന്‍ 45 ലക്ഷം

പിറ്റ് ലൈന്‍

പിറ്റ് ലൈന്‍

എറണാകുളം പിറ്റ് ലൈന്‍ 3 കോടി

1000 കോടി ചോദിച്ചു

1000 കോടി ചോദിച്ചു

ആയിരം കോടി രൂപയോളം വേണ്ടി വരുന്ന ശബരി പാതയ്ക്ക് വേണ്ടി 5 കോടിയാണ് അനുവദിച്ചത്.

English summary
Kerala didn't get enough priority in Rail Budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X