കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈസന്‍സ് കിട്ടാന്‍ പെടുന്ന പാട് വേറെ, കിട്ടിയവര്‍ക്ക് പണി വരുന്നത് ഇങ്ങനെ

പുതുക്കിയ നിയമാവലി പ്രകാരം ലൈസെന്‍സ് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. മെയ് 22 മുതല്‍ ആരംഭിച്ച പരിഷ്‌കരിച്ച നിയമാവലി പ്രകാരം ഡ്രൈവിങ് ടെസ്റ്റിന് എത്തിയവരില്‍ ഭൂരിഭാഗം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

  • By Akhila
Google Oneindia Malayalam News

തിരുവനന്തരപുരം: പുതുക്കിയ നിയമാവലി പ്രകാരം ലൈസെന്‍സ് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. മെയ് 22 മുതല്‍ ആരംഭിച്ച പരിഷ്‌കരിച്ച നിയമാവലി പ്രകാരം ഡ്രൈവിങ് ടെസ്റ്റിന് എത്തിയവരില്‍ ഭൂരിഭാഗം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതിനിടെയാണ് ഗതാഗത നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഗതാഗത നിയമങ്ങള്‍ ലംഘിച്ച ഒന്നരലക്ഷം പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. റോഡുസുരക്ഷ സംബന്ധിച്ച സുപ്രീംകോടതി സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കര്‍ശനനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 vehicle

ആഗസ്റ്റ് ഒന്നു മുതല്‍ മെയ് 24 വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണ ക്യാമറകളില്‍ കുടങ്ങിയവര്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇക്കാലയളവില്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പിഴ അടച്ചവര്‍ക്ക് നിലവില്‍ ഇക്കാര്യം ബാധകമല്ല. എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരുടെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക.

പോലീസ് പിടികൂടിയവരുടെ വാഹന വിവരങ്ങള്‍ മോട്ടോര്‍ വകുപ്പിന് കൈമാറാനാണ് തീരുമാനം. വാഹനാപകടങ്ങളില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

English summary
Kerala driving licence,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X