കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വറചട്ടി; നാല് ദിവസം കൂടി ഉഷ്ണതരംഗം

  • By Naveen
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് കൂടും. നാല് ദിവസം ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ സൂര്യാതപത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ചൂട് നാല്‍പ്പത് ഡിഗ്രി മുകളിലേക്ക് ഉയരുമെന്നും അതിനാല്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മെയ് രണ്ടാം തീയ്യതിയോടെ മഴ പെയ്തു തുടങ്ങാനും സാധ്യതയുണ്ട്.

heatwave

തെക്കന്‍ കേരളത്തില്‍ മെയ് ആറ് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രണ്ട് കേന്ദ്രങ്ങലില്‍ രണ്ട് ദിവസം തുടര്‍ച്ചയായി 40 ഡിഗ്രിയിലധികം ചൂടുണ്ടാകുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലാകുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. എന്നാല്‍ തീരദേശ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി 37 ഡിഗ്രിക്ക് മുകളില്‍ ചൂടുണ്ടായാലും ഈ അവസ്ഥയായി പരിഗണിക്കും. സൂര്യാതപ മേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.

English summary
Kerala expects heat wave for four more days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X