കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ അബദ്ധം തിരുത്തി ഐസക്ക്!സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി ഒഴിവാക്കി

കെഎം മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് സ്വര്‍ണ്ണവ്യാപാരത്തിന് വാങ്ങല്‍ നികുതി ഏര്‍പ്പെടുത്തിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെ നിയമസഭ ധനകാര്യ ബില്‍ പാസാക്കി. സ്വര്‍ണ്ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍ നികുതിയാണ് ഒഴിവാക്കിയത്. സര്‍ക്കാരിലും പ്രതിപക്ഷത്തുമുണ്ടായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി വാങ്ങല്‍ നികുതി പിന്‍വലിച്ചത്.

സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി ഒഴിവാക്കണമെന്നത് സ്വര്‍ണ്ണ വ്യാപാരികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. സ്വര്‍ണ്ണ വ്യാപാരത്തെ പ്രസിതസന്ധിയിലാക്കുന്ന വാങ്ങല്‍ നികുതി ഒഴിവാക്കണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണവ്യാപാരികള്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍...

കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍...

കെഎം മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് സ്വര്‍ണ്ണവ്യാപാരത്തിന് വാങ്ങല്‍ നികുതി ഏര്‍പ്പെടുത്തിയത്. 2013-14 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വാങ്ങല്‍ നികുതി ഈടാക്കാനായിരുന്നു തീരുമാനം.

അബദ്ധമായെന്ന് കെഎം മാണി...

അബദ്ധമായെന്ന് കെഎം മാണി...

പഴയ സ്വര്‍ണ്ണം വാങ്ങുന്നതിനും വാങ്ങല്‍ നികുതി ഏര്‍പ്പെടുത്തിയത് സ്വര്‍ണ്ണവ്യാപാരികള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. ഈ നികുതി അബദ്ധത്തില്‍ ചുമത്തിയതാണെന്ന് കെഎം മാണി പിന്നീട് സമ്മതിച്ചിരുന്നു.

വാങ്ങല്‍ നികുതി പിന്‍വലിച്ചു...

വാങ്ങല്‍ നികുതി പിന്‍വലിച്ചു...

പഴയ സ്വര്‍ണ്ണം വാങ്ങുന്നതിന് ചുമത്തിയ നികുതി പിരിക്കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. വാങ്ങല്‍ നികുതി പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് സ്വര്‍ണ്ണ വ്യാപാരികളുടെ ആവശ്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

മറ്റു നിര്‍ദേശങ്ങളില്ല...

മറ്റു നിര്‍ദേശങ്ങളില്ല...

സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമസഭ ധനകാര്യ ബില്‍ പാസാക്കിയത്. ഈ വര്‍ഷം മുതല്‍ ജിഎസ്ടി നടപ്പാക്കുന്നതിനാല്‍ ബില്ലില്‍ മറ്റു നികുതി നിര്‍ദേശങ്ങളൊന്നുമില്ല.

ചാര്‍ജറുകളുടെ നികുതി കുറച്ചു...

ചാര്‍ജറുകളുടെ നികുതി കുറച്ചു...

കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുന്ന പാക്കിങ് വസ്തുക്കള്‍ക്ക് 2017 വരെ നികുതിയിളവ് നല്‍കി. സൗരോര്‍ജ പാനലുകള്‍ ഉള്‍പ്പെട്ടവര്‍ക്ക് കോണ്‍ട്രാക്ടിന്റെ നികുതി 2013 മുതല്‍ ഒരു ശതമാനമാക്കി. മൊബൈല്‍ ഫോണിനൊപ്പം വില്‍ക്കുന്ന ചാര്‍ജറുകളുടെ നികുതിയും അഞ്ചുശതമാനമാക്കി കുറച്ചു.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?കൂടുതല്‍ വായിക്കൂ...

ബാലകൃഷ്ണ പിള്ളയെ വിടില്ല; വാളകം കേസ് അങ്ങിനെ അവസാനിക്കരുത്, ഭാര്യ കോടതിയില്‍!കൂടുതല്‍ വായിക്കൂ...

English summary
kerala; gold's purchase tax withdrawn.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X