ജിഷ്ണുവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ സ്വാശ്രയ കോളേജുകളില്‍ ഓംബുഡ്സ്മാന്‍! പരാതി കേള്‍ക്കും

സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ സ്വതന്ത്ര ഓംബുഡ്മാന്‍ വരുന്നു. സാങ്കേതിക സര്‍വകലാശാലയാണ് ഇക്കാ ര്യത്തില്‍ തീരുമാനമെടുത്തത്.

  • Published:
Subscribe to Oneindia Malayalam

തിരുവനന്തപുരം : സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ സ്വതന്ത്ര ഓംബുഡ്മാന്‍ വരുന്നു. സാങ്കേതിക സര്‍വകലാശാലയാണ് ഇക്കാ ര്യത്തില്‍ തീരുമാനമെടുത്തത്. പാമ്പാടി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനു പിന്നാലെയാണ് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനമായത്.

ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാകും ഓംബുഡ്‌സ്മാനായി നിയമിക്കുക. വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കുന്ന ഓംബുഡ്‌സ്മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി മുതല്‍ അഫിലിയേഷന്‍ പുതുക്കുകയുള്ളു. അതേസമയം സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അറിയിച്ചു.

പരാതി കേള്‍ക്കാന്‍ ഓംബുഡ്‌സ്മാന്‍

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കുന്നതിനാണ് ഓംബുഡ്‌സ്മാനെ നിയമിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 155 സ്വാശ്രയ കോളേജുകളിലും വിദഗ്ധ സമിതി പരിശോധന നടത്തും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അഫിലിയേഷന്‍ പുതുക്കുന്നത്.

ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍

ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബുഡ്‌സ്മാനാവുക. സാങ്കേതിക സര്‍വകലാശാലയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് തീരുമാനം.

പരക്കെ പരാതി

ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് അധികൃതര്‍ ഇവിടെയുളള വിദ്യാര്‍ഥികളെ പലതരത്തില്‍ ദ്രോഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൂടാതെ മറ്റ് കോളേജുകളെ കുറിച്ചും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.

ജിഷ്ണുവിന്റെ ആത്മഹത്യ

വെളളിയാഴ്ചയാണ് നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനു കീഴിലെ തൃശൂര്‍ പാമ്പാടി നെഹ്രു കോളേജിലെ ഒന്നാം വിദ്യാര്‍ഥിയായ ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ ജിഷ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപണം ഉണ്ട്. കൂടാതെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ജിഷ്ണുവിന് മര്‍ദനമേറ്റതായും ആരോപണം ഉണ്ട്.

English summary
kerala government decides to post ombudsman in self finance college.
Please Wait while comments are loading...