കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം പൊളിച്ചടുക്കി; എല്ലാ ബാറുകള്‍ക്കും ലൈസന്‍സ്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ മദ്യനയം പൊളിച്ചടുക്കി. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഞായറാഴ്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കി. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച എല്ലാ ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതോടെ നിലവാരമില്ലെന്നുകാട്ടി അടച്ചിട്ട 418 ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലര്‍ എന്ന പേരില്‍ ഇനിമുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. കൂടാതെ, അപേക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ ലൈസന്‍സ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാറുകള്‍ അടച്ചുപൂട്ടുമ്പോള്‍ ബാര്‍ തൊഴിലാളികള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടം ഒഴിവാക്കാനാണ് ബിയര്‍ വൈന്‍ ലൈസന്‍സ് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

bar-kerala

ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈ ഡേ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, ടൂറിസം മേഖലയെ ഡ്രൈ ഡേ കാര്യമായി ബാധിക്കുന്നതായി മദ്യനയം സൃഷ്ടിച്ച പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം, തൊഴില്‍ സെക്രട്ടറിമാരടങ്ങുന്ന കമ്മിറ്റിയാണ് പ്രത്യാഘാതത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്നും 20 കോടി രൂപ പിരിച്ച് മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ധനമന്ത്രി കെ എം മാണിക്ക് ഒരു കോടിരൂപ നല്‍കിയതായി ബാറുടമകളുടെ നേതാവ് ബിജു രമേശ് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. ബാറുകള്‍ തുറന്നില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ബാറുടമകള്‍ ഭീഷണി മുഴക്കിയതോടെയാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ പൊളിച്ചെഴുത്ത് നടത്തിയതെന്നാണ് വിലയിരുത്തല്‍.

English summary
No dry days; Kerala government dilutes its liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X