കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളസര്‍ക്കാറിന്റെ വെബ് സൈറ്റ് 'പാകിസ്താന്‍' തകര്‍ത്തു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kerala.gov.in ഹാക്ക് ചെയ്തു. ഹോം പേജില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യവും ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് ഇപ്പോഴുള്ളത്.

പാക് സൈബര്‍ അറ്റാക്കറാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമാക്കുന്നുമുണ്ട്. സുരക്ഷ എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന കളിയാക്കലും ഹാക്കര്‍മാര്‍ ഒന്നാം പേജില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഫൈസല്‍1337 ഡോട്ട് കോം എന്ന വെബ് വിലാസവും ഹോം പേജില്‍ തന്നെയുണ്ട്.

Kerala Gov Website Hacked

പൊതുമേഖലാ സ്ഥാപനമായ സിഡിറ്റാണ് ഈ സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ns1. cdit.org, ns2.cdit.org എന്നീ ഡിഫാള്‍ഡ് നെയിംസെര്‍വറുകളാണ് സര്‍ക്കാര്‍ സൈറ്റിന് നല്‍കിയിട്ടുള്ളത്. കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്കായ ക്ലൗഡ്്‌ഫെയറിന്റെ സേവനവും ഔദ്യോഗിക സൈറ്റിനുവേണ്ടി ഉപയോഗിച്ചിരുന്നു. അലക്‌സാ ഗ്ലോബല്‍ റാങ്കിങില്‍ ഏഴായിരത്തിനടുത്താണ് ഈ സൈറ്റിന്റെ സ്ഥാനം.

ഈ ഐപി പിങ് ചെയ്യുമ്പോള്‍ 216.55.97.83ലേക്കും 216.55.97.83ലേക്കുമാണ് പോകുന്നത്. സ്മാര്‍ട്ട് സെര്‍വേഴ്‌സ് എന്ന പേരിലാണ് ഇവയുടെ സെര്‍വര്‍ കാണിക്കുന്നത്. ടെല്‍അമേരിക്ക എന്ന കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ടതാണ് ഈ ഐപിയെന്ന് ഡാറ്റകള്‍ കാണിയ്ക്കുന്നു.

20ല്‍ അധികം സൈറ്റുകളാണ് ഇതേ നെയിം സെര്‍വറിലുള്ളത്. ഇതില്‍ എന്‍ട്രന്‍സ് കമ്മീഷന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, കെഎസ്എഫ്ഇ, എല്‍ബിഎസ് കേരള തുടങ്ങിയ സൈറ്റുകളും ഉണ്ട്. എന്തായാലും സംഭവം തിരിച്ചറിഞ്ഞ സാങ്കേതിക പ്രവര്‍ത്തകര്‍ ഇതിനകം സൈറ്റില്‍ മെയിന്റനന്‍സ് ബോര്‍ഡ് വെച്ചിട്ടുണ്ട്.

English summary
Kerala Government official website hacked by Pakistan cyber army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X