കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കാന്‍ അതോറിറ്റി, നിയമം തെറ്റിച്ചാല്‍ 5000രൂപ പിഴ

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഹോട്ടലുകാര്‍ക്ക് ഇനി അമിത നിരക്ക് ഈടാക്കാന്‍ സാധിക്കില്ല. ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കിയാല്‍ ഇനി മുതല്‍ ഹോട്ടലുടമയ്ക്ക് പണി കിട്ടും. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഭക്ഷണ വില നിയന്ത്രിക്കാന്‍ പ്രത്യേക അതോറിറ്റിയെ നിയമിച്ചു. വില നിയന്ത്രിക്കാനായി കേരള ഭക്ഷണവില ക്രമീകരണ ബില്‍ തയ്യാറാക്കി. ഈ ബില്ലിന് മന്ത്രിസഭ അംഗീകാരവും നല്‍കി കഴിഞ്ഞു.

ഇനി അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഹോട്ടലുടമ 5000രൂപ പിഴ അടയ്‌ക്കേണ്ടി വരും. എല്ലാ ജില്ലയിലെ ഹോട്ടലുകളുടെ രജിസ്‌ട്രേഷനും വില നിയന്ത്രണ ബില്ലില്‍ ഉള്‍പ്പെടും. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ളതോ ആയ വ്യക്തിയായിരിക്കും അതോറിറ്റിയുടെ അധ്യക്ഷനാകുക. ആറ് അംഗങ്ങളെ ഇതിനായി ചുമതലപ്പെടുത്തും.

food

അതോറിറ്റി ഓരോ ഭക്ഷണത്തിനും എത്ര വിലയായിരിക്കും എന്നതിനെക്കുറിച്ചുള്ള പട്ടിക നല്‍കും. ആ വിലവിവര പട്ടികയിലുള്ള വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഭക്ഷണവിഭവങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് പറയുന്നത്.

ഇനി വില കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കാരണസഹിതം അതോറിറ്റിക്ക് അപേക്ഷ നല്‍കണം. നിയമലംഘനം നടത്തിയാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കാനുള്ള അധികാരം അതോറിറ്റിക്കുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയത് തദ്ദേശസ്ഥാപനത്തെ അറിയിച്ചാല്‍ ഹോട്ടലിന്റെ ലൈസന്‍സും റദ്ദാക്കും. ബേക്കറികള്‍, തട്ടുകട, ഫാസ്റ്റ് ഫുഡ് കടകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

English summary
Kerala government passes bill for reduce hotel bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X