കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഭരിക്കുന്നത് ബിജെപിയോ... തൊഗാഡിയക്കെതിരെയുള്ള കേസും പിന്‍വലിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നു. നേരത്തെ എംജി കോളേജ് ആക്രമണക്കേസില്‍ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത് വലിയ വിവാദമായിരുന്നു.

മാറാട് കലാപത്തെ തുടര്‍ന്ന് കോഴിക്കോടെത്തിയ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കേസ്. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കുമ്മനം രാജശേഖരന്റെ അപേക്ഷയിലാണ് ഇപ്പോള്‍ പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Praveen Thogadia

ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും കത്തയച്ചതായാണ് വാര്‍ത്ത. എന്നാല്‍ പോലീസ് കമ്മീഷണര്‍ ഈ തീരുമാനത്തെ എതിര്‍ത്തതായും, പോലീസിന്റെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എംജി കോളേജ് ആക്രമണകേസിലും സമാനമായ സ്ഥിതിയായിരുന്നു. പോലീസിന്റെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു കേസ് പിന്‍വലിച്ചത്. കേസിലെ ഒരു പ്രതിക്ക് പോലീസില്‍ ജോലി ലഭിക്കുന്നതിന് കേസ് തടസ്സമാവുമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിലായിരുന്നു അന്ന് തീരുമാനം.

കേരളത്തില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് ഈ സംഭവം വഴിവച്ചേക്കാം. മുസ്ലീം ലീഗ് പ്രമുഖ ഘടകക്ഷിയായ ഒരു സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ നിലപാടെടുക്കുന്നതിരെ മുസ്ലീം സംഘടനകളും അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണെന്ന ആരോപണവുമായി ഇടതുപക്ഷവും രംഗത്തുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി നേതാക്കളുടെ ആവശ്യപ്രകാരം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും ഇടതുപക്ഷത്തെ ഏറെ ചൊടിപ്പിച്ചിരുന്നു.

English summary
Kerala Government plans to withdraw case against Praveen Thogadia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X