കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിക്ക് 130 കോടി രൂപ സഹായം; ശമ്പളവും പെൻഷനും വിതരണം ചെയ്യും!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ 130 കോടി അനുവദിച്ചു. ചൊവ്വാഴ്ച തന്നെ പണം നല്‍കുമെന്ന് ധനകാര്യമമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. മൂന്ന് മാസമായി പെൻഷൻ വിതരണം പ്രതിസന്ധിയിലായതോടെ ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. ചെവ്വാ, ബുധൻ ദിവസങ്ങളിലായി ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

പ്രതിമാസം ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ 140 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ആവശ്യമുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സഹായിക്കാൻ പ്രതിമാസം 30 കോടി രൂപ ധനവകുപ്പ് നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ധനമന്ത്രി അടിയന്തിരമായി ഇടപെടുകായിരുന്നു.

ksrtc

മുടങ്ങിയ പെൻഷൻ ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. പെൻഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ഇത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെൻഷൻ തുക കൃത്യമായി ലഭ്യമാക്കുന്ന രീതി വരുന്ന ഓണക്കാലത്തു നടപ്പാക്കുമെന്നും മന്ത്രി പറയുന്നു. ബാങ്ക് വായ്പയ്ക്കെതിരായ ഹൈക്കോടതി സ്റ്റേ നീക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Kerala government sanctioned 130 crore for KSRTC for giving salary and pention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X