കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എച്ച് 'എടുത്തു കാണിച്ചാല്‍ മാത്രം ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടില്ല!! പാടുപെടേണ്ടി വരും!

എച്ച് എടുക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇനി മുതല്‍ കയറ്റത്തില്‍ ഓടിച്ച് കാണിക്കേണ്ടിയും വരും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഡ്രൈവിങ് പഠിച്ച് എങ്ങനെയെങ്കിലും ഒരു ലൈസന്‍സ് ഒപ്പിക്കണമെന്നു കരുതുന്നവര്‍ ഇനി പാടുപെടും. തിങ്കളാഴ്ച മുതല്‍ ഡ്രൈവിങ് പരീക്ഷ കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാക്കുന്നു. വെറുതെ ഒരു 'എച്ച്' എടുത്ത് കാണിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല.

ഡ്രൈവിങ് പരീക്ഷയില്‍ ഇതുവരെ ഉണ്ടായിരുന്ന രീതികള്‍ മാറ്റി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. എച്ച് എടുക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇനി മുതല്‍ കയറ്റത്തില്‍ ഓടിച്ച് കാണിക്കേണ്ടിയും വരും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.

 കൂടുതല്‍ കാര്യക്ഷമമാകുന്നു

കൂടുതല്‍ കാര്യക്ഷമമാകുന്നു

ഡ്രൈവിങ് പരീക്ഷയില്‍ എച്ച് എടുക്കുന്നത് പഴയതു പോലെ എളുപ്പമാകില്ല. എച്ച് എടുക്കുമ്പോള്‍ അരികിലായി സ്ഥാപിച്ചിരിക്കുന്ന കമ്പികളുടെ ഉയരം കുറയ്ക്കാനാണ് തീരുമാനം. നിലവില്‍ അഞ്ചടിയാണ് കമ്പികളുടെ ഉയരം. ഇത് രണ്ടര അടിയായി കുറയ്ക്കും.

 റിവേഴ്‌സ് എടുത്ത് വിയര്‍ക്കും

റിവേഴ്‌സ് എടുത്ത് വിയര്‍ക്കും

വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിച്ചറിയാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന രീതിയും ഇനി ഉണ്ടാകില്ല. തിരിഞ്ഞു നോക്കിയും ഡോറിന് വെളിയിലേക്ക് നോക്കിയും റിവേഴ്‌സ് എടുക്കാനും അനുമതി ഇല്ല. വശങ്ങളിലെയും അകത്തെയും കണ്ണാടികള്‍ വഴി നോക്കി മാത്രമേ ഇനി റിവേഴ്‌സ് എടുക്കാനാവൂ.

 വിജയിക്കണം

വിജയിക്കണം

നിലവില്‍ 'എച്ച്' പരീക്ഷയിക്ക് ശേഷം റോഡ് പരീക്ഷ നടത്താറുണ്ട്. മാത്രമല്ല, കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നടത്താറുമില്ല. ഉദ്യോഗസ്ഥന്റെ താത്പര്യം അനുസരിച്ച് നിരപ്പായ പ്രദേശത്ത് മാത്രം വാഹനം ഓടിച്ചു കാണിച്ചാല്‍ മതിയാകും. എന്നാല്‍ പുതിയ നിയമം അനുസരിച്ച് കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഇനി ഓടിച്ച് കണിക്കണം. ഇത് കര്‍ശനമാണ്. കൂടാതെ നിരപ്പായ പ്രദേശത്തും വാഹനം വിജയകരമായി ഓടിക്കണം.

പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിങ് ചെയ്യാനാകുമോയെന്ന് പരീക്ഷിക്കുന്നതാണിത്. പുറംരാജ്യങ്ങളില്‍ ഇത് വ്യാപകമായി നടത്തുന്നുണ്ട്. ഇതിലൂടെ നമ്മുടെ നാട്ടിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്നും അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നുമാണ് വിലയിരുത്തുന്നത്.

 സഹായത്തിന് ക്യാമറകളും

സഹായത്തിന് ക്യാമറകളും

ഡ്രൈവിങ് പരീക്ഷയില്‍ പരിശോധകള്‍ക്കായി സെന്‍സര്‍ ഉപയോഗിക്കുന്ന രീതി വ്യാപകമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. മാത്രമല്ല, ക്യാമറകളുടെ സഹായത്തോടെ നടത്തുന്ന ഡ്രൈവിങ് പരീക്ഷ വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്. പരീക്ഷ നടത്തുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥലം കണ്ടെത്താനും നടപടികള്‍ ആരംഭിച്ചുട്ടുണ്ട്.

English summary
kerala government to impose strict norms for driving license test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X