കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബാറുകള്‍ ഇനി എല്ലായിടത്തും...!! മലയാളിക്ക് കുടിച്ച് കൂത്താടാം..!!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങുന്നതിന് ഇനി തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. നേരത്തെ പഞ്ചായത്ത് അനുമതിയോടെ മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ ബിവറേജസ് കോര്‍പ്പറേഷന് ഇനി സൗകര്യമുള്ളിടത്തെല്ലാം ബാറുകള്‍ തുറക്കാം എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം അടക്കം വന്‍പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്.

ദിലീപിനെതിരായ മഞ്ജു വാര്യരുടെ പടയൊരുക്കം ചീറ്റിപ്പോയി...!! മല പോലെ വന്നത് എലി പോലെ...!!!ദിലീപിനെതിരായ മഞ്ജു വാര്യരുടെ പടയൊരുക്കം ചീറ്റിപ്പോയി...!! മല പോലെ വന്നത് എലി പോലെ...!!!

bar

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ കേരളത്തിലെ ഭൂരിപക്ഷം ബാറുകളും പൂട്ടേണ്ടി വന്നിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കടുത്ത എതിര്‍പ്പ് മൂലം ഇവ മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കാനും ബെവ്‌കോയ്ക്ക് സാധിച്ചില്ല. ഇത് സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. ഇത് മൂലം മദ്യത്തിന് വില കൂട്ടുകയെന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടതായി വന്നു. വരുമാനത്തിലുണ്ടായ നഷ്ടം മറികടക്കാനാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

bar

പ്രതിപക്ഷവും ക്രിസ്ത്യന്‍ സഭകളും ഉള്‍പ്പെടെ കനത്ത പ്രതിഷേധമാണ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ഉയര്‍ത്തുന്നത്. പുതിയ ഓര്‍ഡിനന്‍സ് നിയമമാകുന്നതോടെ ബാറുകളുടെ എണ്ണം വീണ്ടും കൂടുമെന്നത് ഒരു വലിയ പ്രശ്‌നമാണ്. മാത്രമല്ല എവിടെയും ബാര്‍ തുടങ്ങുന്നതിന് ബെവ്‌കോയ്ക്ക് നിയമപരമായി തടസ്സങ്ങളും ഉണ്ടാകില്ല. ഇതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നം ഉള്‍പ്പെടെ ഉള്ളവയാണ് ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്നവരുന്നയിക്കുന്ന പ്രധാന പ്രശ്‌നം.

English summary
The Governor of Kerala has signed the new ordinance related to the government's liqour policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X