ഫേസ്ബുക്കിലെ ഞരമ്പന്മാര്‍ ജാഗ്രതൈ!വ്യാജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് കേരള ഹാക്കര്‍മാര്‍...

വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് സെക്‌സ് ചാറ്റ് ചെയ്യുന്നവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയിപ്പ്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത കേരള സൈബര്‍ വാരിയേഴ്‌സിന്റെ അടുത്ത ദൗത്യം ഫേസ്ബുക്കിലെ ഞരമ്പന്മാര്‍ക്കെതിരെയെന്ന് മുന്നറിയിപ്പ്. കേരള സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് സെക്‌സ് ചാറ്റ് ചെയ്യുന്നവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയിപ്പ്.

ജനുവരി 7 മുതല്‍ സെക്‌സ് ചാറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെയും, അശ്ലീല പരാമര്‍ശങ്ങളടങ്ങിയ പേജുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നാണ് സൈബര്‍ വാരിയേഴ്‌സ് സൂചിപ്പിക്കുന്നത്. നേരത്തെയും ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും എന്നാല്‍ ഇതിലൊരാള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പേജില്‍ പറയുന്നുണ്ട്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ലെന്നും, അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകളും പേജുകളും എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

കേരള സൈബര്‍ വാരിയേഴ്‌സ്

മലയാളികളായ എത്തിക്കല്‍ ഹാക്കര്‍മാരുടെ സംഘമാണ് കേരള സൈബര്‍ വാരിയേഴ്‌സ്. സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവളങ്ങളുടെയും വെബ്‌സൈറ്റുകള്‍ പാകിസ്ഥാനില്‍ നിന്ന് ഹാക്ക് ചെയ്തപ്പോള്‍, പാകിസ്ഥാന്റെ വിവിധ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്‌സ് ശ്രദ്ധ നേടിയത്.

ഞെരമ്പ് രോഗികള്‍ ജാഗ്രതൈ

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സെക്‌സ് ചാറ്റ് ചെയ്യുന്ന ഞെരമ്പ് രേഗികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൈബര്‍ വാരിയേഴ്‌സിന്റെ മുന്നറിയിപ്പ്.

അശ്ലീല പേജുകളും...

ഫേസ്ബുക്കിലെ അശ്ലീല പേജുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങളും പുറത്തുവിടുമെന്നും സൈബര്‍ വാരിയേഴ്‌സ് വ്യക്തമാക്കി. യൂസറുടെ ഫോണ്‍ നമ്പര്‍, വിലാസം, ഐപി അഡ്രസ്, തുടങ്ങിയവയും പരസ്യപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

എല്ലാം ഡിലീറ്റ് ചെയ്‌തോളു...

സെക്‌സ് ചാറ്റിന് ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളും, അശ്ലീല പേജുകളും ഉടന്‍ ഡിലീറ്റ് ചെയ്യാനാണ് സൈബര്‍ വാരിയേഴ്‌സിന്റെ മുന്നറിയിപ്പ്.

മുന്‍പും പരസ്യപ്പെടുത്തി...

മുന്‍പും ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാല്‍ ഇതിലൊരാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നതായിരുന്നെന്നും, ഇനി ആര്‍ക്കും ഒരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും വാരിയേഴ്‌സ് വ്യക്തമാക്കി.

English summary
Kerala cyber warrior says that will hack fake facebook accounts.
Please Wait while comments are loading...