കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടല്‍ പൂട്ടണമെന്ന് പറഞ്ഞ് എസ്‌ഐമാര്‍ ഇനി ഈ വഴിക്ക് വരണ്ട; നിങ്ങള്‍ക്ക് ഒരു അധികാരവുമില്ല

എന്നാല്‍ ഇതിനെതിരെ കൊല്ലം ശക്തി കുളങ്ങര സ്വദേശി രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കുകയായിരുന്നു.

  • By Akshay
Google Oneindia Malayalam News

കൊച്ചി: ഇനി പതിനൊന്ന് മണിക്ക് ശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശിക്കാനോ നോട്ടീസ് നല്‍കാനോ എസ്‌ഐമാര്‍ക്ക് കഴിയില്ല. അതിനുള്ള അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാന്‍ ഹോട്ടല്‍ പ്രവര്‍ത്തനം പതിനൊന്ന് മണിവരെ മാത്രമേ പാടുള്ളൂവെന്നാണ് എസ്‌ഐമാര്‍ പറയാറുള്ളത്.

എന്നാല്‍ ഇതിനെതിരെ കൊല്ലം ശക്തി കുളങ്ങര സ്വദേശി രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കുകയായിരുന്നു. അതേസമയം ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളില്‍ മോഷണവും സാമൂഹ്യവിരുദ്ധ ശല്ല്യവും പെരുകുന്നത് കണക്കിലെടുത്താണ് നോട്ടീസ് നല്‍കിയതാണെന്നായിരുന്നു എസ്‌ഐയുടെ വാദം.

High Court

രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ പോലീസ് ആക്ട് അനുസരിച്ച് എസ്‌ഐക്ക് ഇത്തര്തതില്‍ നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ഹര്‍ജിക്കാരനായ ഹോട്ടലുടമയ്‌ക്കെതിരെ പരാതിയോ കേസോ നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ രാത്രി പതിനൊന്നിന് അടയ്ക്കണമെന്ന് പറയാന്‍ കഴിയില്ല. കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാനും പോലീസിന് അധികാരമുണ്ടെങ്കിലും ഇത്തരം നടപടി പാടില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കട്ടി. രാത്രി പതിനൊന്നിന് ശേഷം ഹോട്ടല്‍ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള എസ്‌ഐയുടെ നോട്ടീസ് ഭരണഘടന ഉറപ്പു നല്‍കുന്ന തൊഴിലവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

English summary
Kerala High Court against Sub inspector for hotel issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X