കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത് സിബിഐയ്ക്ക്... അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞതോ?

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ച വിവാദങ്ങളില്‍ ഒന്നായിരുന്നു ഇത്.

2014 മെയ് 24 ന് പാലക്കാട് റെയില്‍വേ സ്റ്റേഷില്‍ 466 കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിവാദം തലപൊക്കിയത്. അവശ്യമായ രേഖകളൊന്നും ഇല്ലാതെയായിരുന്നു മിക്ക കുട്ടികളേയും ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിലേയ്ക്ക് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്നതായി കണ്ടെത്തിയിരുന്നു.

Human Trafficking

രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്താണ് എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ മുസ്ലീം ലീഗും സര്‍ക്കാരും ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുക്കം ഓര്‍ഫനേജിനെതിരെ ആയിരുന്നു ഏറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ന്നത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആണ് ഇപ്പോള്‍ കേസ് സിബിഐ അന്വേഷിയ്ക്കണം എന്ന് ഉത്തരവിട്ടിരിയ്ക്കുന്നത്. അന്തര്‍ സംസ്ഥാന വിഷയം ആയതിനാല്‍ സിബിഐ അന്വേഷിയ്ക്കുന്നതാകും നല്ലതെന്നാണ് കോടതി വ്യക്തമാക്കിയത്.

സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളേയും ബാലനീതി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
The Kerala High Court on Monday directed the CBI to carry out an investigation into the alleged trafficking of children to the orphanages in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X