കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണത്തിനും മരുന്നിനും അലയേണ്ടി വരും! സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും അടഞ്ഞുകിടക്കുന്നു

ഓൺലൈനിലൂടെ മരുന്നു വ്യാപാരം ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് മെഡിക്കൽ ഷോപ്പുടമകളുടെ സമരം.

Google Oneindia Malayalam News

തിരുവനന്തപുരം: ജിഎസ്ടിയിലെ അപാകതകളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുടമകളും, ഓൺലൈൻ മരുന്ന് വ്യാപാരം ആരംഭിക്കുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ ഷോപ്പുടമകളും കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നു. മെയ് 30 ചൊവ്വാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കൾ ഷോപ്പുകളും തുറക്കില്ല.

ഇതാണ് മണിയാശാൻ! ചോരയിൽ കുളിച്ചുകിടന്ന പോലീസുകാരെ ആശുപത്രിയിലെത്തിച്ചു,രാത്രി മുഴുവൻ കൂട്ടിരുന്നു...ഇതാണ് മണിയാശാൻ! ചോരയിൽ കുളിച്ചുകിടന്ന പോലീസുകാരെ ആശുപത്രിയിലെത്തിച്ചു,രാത്രി മുഴുവൻ കൂട്ടിരുന്നു...

Read Also: 'പ്രേമ'ത്തെ മലയാളി ഇത്രമേല്‍ പ്രണയിക്കുന്നുവോ, ഇന്നത്തെ ദിവസം നിവിന്‍ പോളിക്കും സംഘത്തിനുമുള്ളതാണ് !

ഹോട്ടലുടമകളുടെ സമരം കേരളത്തിൽ മാത്രമാണെങ്കിൽ, മെഡിക്കൽ ഷോപ്പുടമകൾ രാജ്യവ്യാപകമായാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. രാജ്യത്തെ ഒമ്പത് ലക്ഷത്തോളം മെഡിക്കൽ ഷോപ്പുകൾ ചൊവ്വാഴ്ച തുറക്കില്ല. അതേസമയം, അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സ്റ്റോറുകളും ആശുപത്രികളിലെ ഫാർമസികളും പ്രവർത്തിക്കുമെന്ന് റീട്ടെയിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് കെമിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് നാഗിയ അറിയിച്ചു.

hotelandmedicalshop

ഓൺലൈനിലൂടെ മരുന്നു വ്യാപാരം ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് മെഡിക്കൽ ഷോപ്പുടമകളുടെ സമരം. മരുന്നു വ്യാപരവുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങളും ഓൺലൈൻ മരുന്ന് വ്യാപാരവും തങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് ആൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് അൻഡ് ഡ്രഗിസ്റ്റ് ഭാരവാഹികൾ പറഞ്ഞത്.

മരുന്ന് വ്യാപാരത്തിൽ നടപ്പാക്കുന്ന പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്ര സർക്കാരരുമായി നിരവധി തവണ ചർച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകാത്തതിനാലാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നാണ് മെഡിക്കൽ ഷോപ്പുടമകൾ പറയുന്നത്. ഓൺലൈൻ ഫാർമസികൾ നിലവിൽ വന്നാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും, മരുന്നുകളുടെ ദുരുപയോഗം വർധിക്കുമെന്നുമാണ് വ്യാപാരികളുടെ അഭിപ്രായം.

English summary
kerala;Hotels and medical shops shuts down today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X