കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞോ..ബീഫിന് വില കൂട്ടാന്‍ പോകുന്നു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ഹോട്ടലില്‍ കയറി ബീഫിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ബീഫെങ്ങാനും തീര്‍ന്നു എന്നു പറഞ്ഞാല്‍ മുഖം ചുളിയുന്ന കാലമാണിത്. ന്യൂജനറേഷന് പ്രിയപ്പെട്ട വിഭവത്തില്‍ ഒന്നായി കഴിഞ്ഞു ബീഫ് വിഭവങ്ങള്‍. ചിക്കന്‍ വിഭവങ്ങളെക്കാള്‍ വില കുറഞ്ഞ് കിട്ടുമെന്നതും ബീഫിന് വിപണിയില്‍ ഡിമാന്റ് കൂടി. ഇതിനിടയിലാണ് ഇപ്പോള്‍ ബീഫിനും വില കൂടാന്‍ പോകുന്ന വാര്‍ത്ത വരുന്നത്.

കൊല്ലത്തെ ജനങ്ങളൊക്കെ ഇത് എങ്ങനെ സഹിക്കും. അവരുടെയൊക്കെ ദേശീയ വിഭവമാണെല്ലോ ബീഫ്. കൊല്ലം സ്വദേശികള്‍ക്ക് ബീഫ് ഇല്ലാതെ ഭക്ഷണം ഇറങ്ങുമോ. എന്തായാലും ഇനി ബീഫ് കഴിക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. കീശ കീറുമെന്നു ഉറപ്പ്. തമിഴ്‌നാട് വഴി കേരളത്തിലേക്ക് എത്തിക്കുന്ന അറവുമാടുകളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നതാണ് ഇങ്ങനെ വില കൂട്ടാനുള്ള തീരുമാനത്തില്‍ എത്തുന്നത്.

beef

മാടുകള്‍ക്ക് രോഗബാധ ഉണ്ടാകുമ്പോഴാണ് കേരളത്തില്‍ ക്ഷാമം നേരിടുന്നത്. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ മാടുകള്‍ക്ക് ക്ഷാമമില്ല. കേരളത്തില്‍ നിന്നുള്ള മാടുകള്‍ തമിഴ്‌നാട്ടിലെ ചന്തകളില്‍ എത്താത്തതുകൊണ്ടുതന്നെ കേരളത്തിലേക്കുള്ള ഇറക്കുമതിയും കുറയുന്നു. 40ശതമാനം കുറവുണ്ടെന്നാണ് പ്രാഥമിക കണക്ക്.

ഈ സാഹചര്യമുള്ളതിനാല്‍ കേരളത്തില്‍ അടുത്താഴ്ച മുതല്‍ ബീഫിന് വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. മുന്‍പ് കുളമ്പു രോഗം വന്നപ്പോഴാണ് ഇത്തരം സാഹചര്യം നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ രോഗബാധയോ മാടുകള്‍ക്കു ക്ഷാമമോ ഇല്ല, എന്നിട്ടും എന്താണ് ഏജന്റുമാര്‍ കച്ചവടത്തില്‍ വിമുഖത കാട്ടുന്നതെന്ന് വ്യക്തമല്ല. അതേസമയം, തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ വനമേഖലയില്‍ സംസ്ഥാനത്തേക്കു കൊണ്ടുവരുന്ന മാടുകളെ തടഞ്ഞ് കാട്ടിലേക്ക് ഇറക്കിവിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

English summary
beef price has increasing next week in Kerala, because there has been acute shortage in the supply in recent times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X