കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ ഇനി പണം വേണ്ടെന്ന്!! ഈ കാര്‍ഡ് മതിയത്രെ, ഏതാണ് ആ 'അദ്ഭുത കാര്‍ഡ്' ?

യാത്രാക്കാര്‍ഡ് ഉപയോഗിച്ച് ജനുവരി 19 മുതല്‍ കേരളത്തില്‍ എവിടെയും കെഎസ്ആര്‍ടിസിയില്‍ പണമില്ലാതെ യാത്ര ചെയ്യാം

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ സ്ഥിരം യാത്രക്കാര്‍ക്കാര്‍ക്കായി യാത്രാക്കാര്‍ഡുകള്‍ വരുന്നു. നോട്ട് ക്ഷാമം മൂലം യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് ഇത്തരമൊരു പദ്ധതി കെഎസ്ആര്‍ടിസി കൊണ്ടുവരുന്നത്. വ്യത്യസ്ത തുകയ്ക്കുള്ള നാലു തരത്തിലുള്ള കാര്‍ഡുകളാണ് പുറത്തിറക്കുക.

ksrtc

ജനുവരി 19മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ കാഷ് കൗണ്ടറുകളിലാണ് കാര്‍ഡുകള്‍ ലഭിക്കുക. പണമായിത്തന്നെ ഇതിന്റെ തുക നല്‍കണം. സംസ്ഥാനത്തിന് അകത്തെ യാത്രയ്ക്കു മാത്രമേ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു മാസമായിരിക്കും കാര്‍ഡിന്റെ കാലാവധി.

ksrtc

യാത്രാ കാര്‍ഡിന്റെ പേരും കാര്‍ഡിന്റെ നമ്പറും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ തുകയും ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്തിയാണ് കണ്ടക്ടര്‍ തുക ഈടാക്കുക. ബ്രോണ്‍സ് കാര്‍ഡ്, സില്‍വര്‍ കാര്‍ഡ്, ഗോള്‍ഡ് കാര്‍ഡ്, പ്രീമിയം കാര്‍ഡ് എന്നിങ്ങനെയാണ് കാര്‍ഡുകളുടെ പേരുകള്‍. ബ്രോണ്‍സ് കാര്‍ഡിന് 1000 രൂപയും സില്‍വര്‍ കാര്‍ഡിന് 1500 രൂപയും ഗോള്‍ഡ് കാര്‍ഡിന് 3000 രൂപയും പ്രീമിയം കാര്‍ഡിന് 5000 രൂപയുമാണ് നിരക്ക്.

English summary
KSRTC issues new journey card in kerala. It is avilable through ksrtc diport. By using this card passenger can travel in the state without money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X