കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറിഞ്ഞ കാറില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയോടിയതെന്തിന് ? കൈയിലുള്ള ബാഗുകളിലെന്തായിരുന്നു ?

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറില്‍ നിന്നും രണ്ട് ബാഗുകളുമായി ഡ്രൈവര്‍ ഒാടി രക്ഷപ്പെട്ടു.

Google Oneindia Malayalam News

കോട്ടയം: രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് വന്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തു വന്നിട്ടുമുണ്ട്. പഴയ കറന്‍സി ബാങ്കുകളില്‍ പോയി മാറാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അനധികൃതമായി പണം സമ്പാദിച്ച് കൈയില്‍ വെയ്ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം പൂഴ്ത്താനായി പല മാര്‍ഗങ്ങളും ഇത്തരക്കാര്‍ പയറ്റുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് രണ്ട് ബാഗുകളെടുത്ത് ഡ്രൈവര്‍ ഓടി മറഞ്ഞത്.

കോട്ടയം ജില്ലയിലെ കുമരകം അയ്യന്‍ റോഡിലാണ് സംശയാസ്പദമായ സംഭവം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മതിലില്‍ ഇടിച്ചു. തലകീഴായി മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഡ്രൈവര്‍ ഉടന്‍ ഓടി മറിഞ്ഞു. രണ്ട് ബാഗുകള്‍ കൈയിലെടുത്താണ് ഓടിപ്പോയത്. കോട്ടയത്തു നിന്നും കുമരകത്തേക്ക് പോകുകയായിരുന്ന 32ജി 1007 രജിസ്‌ട്രേഷനിലുള്ള വണ്ടിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അപകട ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഡ്രൈവര്‍ ഓടി മറഞ്ഞിരുന്നു. കുറച്ച് നേരം നോക്കിയെങ്കിലും ആളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

Car Accident

അപകടത്തില്‍പ്പെട്ട വണ്ടിയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയോടുന്നത് ഇടയ്‌ക്കൊക്കെ സംഭവിക്കാറുള്ളതാണ്. പിടിക്കപ്പെടാതിരിക്കാനായാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ രണ്ട് ബാഗുകളുമായി ഓടിയതാണ് കൂടുതല്‍ സംശയത്തിന് ഇട നല്‍കുന്നത്. ബാഗുകളില്‍ എന്താണുള്ളതെന്നത് ദുരൂഹമാണ്. ഡ്രൈവറെക്കൂടാതെ മറ്റാരും കാറിനുള്ളില്‍ ഉണ്ടായിരുന്നില്ല.

English summary
Car accident held at Kottayam, here on Wednesday. The driver escaped from the spot with 2 bags.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X